ഭുവനേശ്വർ: ഒഡീഷയിൽ യാത്രക്കാരെയും കൊണ്ട് എൻജിനില്ലാതെ ട്രെയിന്‍ ഓടിയത് 10 കിലോമീറ്റർ. ശനിയാഴ്ച്ച രാത്രി 10മണിയോടെ തിത്‌ലഗഢ് സ്റ്റേഷനിലായിരുന്നു സംഭവം. ട്രെയിന്‍ എൻജിനിൽ നിന്ന് വേർപ്പെടുത്തുമ്പോൾ സ്‌കിഡ് ബ്രേക്ക് നൽകാതിരുന്നതാണ് ഇങ്ങനെ സംഭവിക്കാൻ കാരണം.
എൻജിനിൽ നിന്ന് വേർപ്പെടുത്തുമ്പോൾ അഹമ്മദാബാദ് പുരി എകസ്പ്രസ്സ് ഭുവനേശ്വറിൽ നിന്ന് 380 കിലോമീറ്റർ അകലെയുള്ള തിത്‌ലഗഢ് സ്‌റ്റേഷനിലായിരുന്നു. തിത്‌ലഗഢിൽ നിന്ന് കേസിംഗയിലേക്കുള്ള റെയിൽവേ പാളത്തിന് ചെരിവുണ്ട്. ഇതാണ് എൻജിനില്ലാതെ 10 കിലോമീറ്ററോളം തീവണ്ടിയോടാൻ കാരണമായത്.
സംഭവം ശ്രദ്ധയിൽപ്പെയുടൻ റെയിൽവേ ജീവനക്കാരും ഉദ്യോഗസ്ഥരും ചേർന്ന് കല്ലും കമ്പുകളും ട്രാക്കിലേക്കിട്ട് തീവണ്ടി നിർത്താൻ ശ്രമിച്ചെങ്കിലും എല്ലാ ശ്രമങ്ങളും പരാജയപ്പെടുകയായിരുന്നു. പത്ത് കിലോമീറ്റർ തീവണ്ടി ഓടുകയുമായിരുന്നു.