TRAIN ROBBERY’S ISSUE-BANK OFICERS-ROLE-HINT

ചെന്നൈ: സേലം-ചെന്നൈ എക്‌സപ്രസ് ട്രെയിനില്‍ ആറു കോടി രൂപ കവര്‍ന്ന കേസില്‍ ബാങ്കുദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്നു സൂചന.

സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കും പങ്കുള്ളതായി സംശയമുണ്ട്. ഇതിന്റെയടിസ്ഥാനത്തില്‍ 15 ലേറെപ്പേരെ ചോദ്യം ചെയ്തു. അതിനിടെ നഷ്ടപ്പെട്ട പണം ഐഒബി ബാങ്കിന്റേതെന്നു സ്ഥിരീകരിച്ചു.

ചൊവ്വാഴ്ച്ചയാണ്, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ സേലത്തെ അഞ്ചു ബാങ്കുകളില്‍ നിന്നു ശേഖരിച്ചു ചെന്നൈയിലേക്കു കൊണ്ടുപോയ കാലാവധി കഴിഞ്ഞതും മുഷിഞ്ഞതുമായ നോട്ടുകള്‍ മോഷ്ടിക്കപ്പെട്ട വിവരം അധികൃതര്‍ അറിയുന്നത്.

തിങ്കളാഴ്ച്ച രാത്രിയായിരുന്നു ട്രെയിന്‍ സേലത്തു നിന്നു പുറപ്പെട്ടത്.

Top