പഞ്ചാബ്:പഞ്ചാബിലെ അമൃത്സറില്‍ ട്രെയിന്‍ ആളുകള്‍ക്കിടയിലേക്ക് പാഞ്ഞു കയറി 60 മരണം. ഉത്തരേന്ത്യയില്‍ ദസറ ആഘോഷത്തോട് അനുബന്ധിച്ച് അമൃത്സറിലെ ധോബി ഖട്ടില്‍ ട്രെയിന്‍ ട്രാക്കില്‍ വെച്ച് രാവണ രൂപം കത്തിക്കുന്നതിനിടെ ജനകൂട്ടത്തിനിടയിലേക്ക് ട്രെയിന്‍ ഇടിച്ചു കയറുകയായിരുന്നു.
കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് സംസ്ഥാന പഞ്ചാബ് ഡിജിപിയുമായി സംസാരിച്ചു സ്ഥിതി ഗതികള്‍ വിലയിരുത്തി.സർക്കാർ, സ്വാകാര്യ ആശുപത്രികളോട് സാജ്ജമായിരിക്കാൻ പഞ്ചാബ് സർക്കാര്‍ നിര്‍ദ്ദേശം നല്‍കി.സംഭവസ്ഥലത്ത് ജനങ്ങളുടെ വൻ പ്രതിഷേധ നടക്കുകയാണ്. അതേസമയം റെയിൽവേ ക്രോസിംഗ് അടയ്ക്കാത്തത് അപകടത്തിനിടയാക്കിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. റെയിൽ മന്ത്രി പിയൂഷ് ഗോയൽ റെയിൽവേ ബോർഡ് ചെയർമാനോട് റിപ്പോർട്ട് തേടി. രാഷ്ട്രപതി രാംനാഥ് കോവിന്ദ് അപകടത്തിൽ നടുക്കം രേഖപ്പെടുത്തി. അതീവദുഖമെന്ന് നരേന്ദ്ര മോദിയും പ്രതികരിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും അപകടത്തില്‍ നടുക്കം രേഖപ്പെടുത്തി.
നിരവധിപ്പേരാണ് റയില്‍ ട്രാക്കില്‍ ഉണ്ടായിരുന്നത്.ട്രാക്കിലുണ്ടായിരുന്നവരാണ് അപകടടത്തില്‍പ്പെട്ടതെന്നാണ് പ്രാഥമിക വിവരം. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.പടക്കത്തിന്റെ ശബ്ദത്തെത്തുടര്‍ന്ന് ട്രെയിന്‍ ശബ്ദം കേള്‍ക്കാതിരുന്നതിനാലാണ് അപകടമുണ്ടായത്.