റെയിൽവേ ഒാണം സ്പെഷൽ, വേളാങ്കണ്ണി തീർഥാടക സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ചു

train

കൊച്ചി: ദക്ഷിണ റെയിൽവേ ഒാണം സ്പെഷൽ, വേളാങ്കണ്ണി തീർഥാടക സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ചു. റിസർവേഷൻ ആരംഭിച്ചു.

1.ചെന്നൈ സെൻട്രൽ തിരുവനന്തപുരം സ്പെഷൽ ഫെയർ (06022) സ്പെഷൽ 23ന് വൈകിട്ട് 3.15ന് പുറപ്പെട്ടു പിറ്റേ ദിവസം രാവിലെ 7.45ന് തിരുവനന്തപുരത്ത് എത്തും.

2. തിരുവനന്തപുരം ചെന്നൈ സെൻട്രൽ സ്പെഷൽ (06021) 22ന് രാത്രി 7.10ന് പുറപ്പട്ടു പിറ്റേ ദിവസം രാവിലെ 11.45ന് ചെന്നൈയിൽ എത്തും.

‌3. എറണാകുളം ചെന്നൈ സ്പെഷൽ (06014) 24ന് ഉച്ചയ്ക്കു 2.45ന് പുറപ്പെട്ടു പിറ്റേ ദിവസം രാവിലെ 4.50ന് ചെന്നൈയിൽ എത്തും.

4. ചെന്നൈ സെൻട്രൽ കൊച്ചുവേളി സ്പെഷൽ (06047) 21, 27 തീയതികളിൽ ഉച്ചയ്ക്കു മൂന്നിന് പുറപ്പെട്ടു പിറ്റേ ദിവസം രാവിലെ 6.45ന് കൊച്ചുവേളിയിൽ എത്തും.

5. കൊച്ചുവേളി ചെന്നൈ സെൻട്രൽ (06048) 22, 28 തീയതികളിൽ കൊച്ചുവേളിയിൽ നിന്നു പുറപ്പെട്ടു പിറ്റേ ദിവസം രാവിലെ 7.40ന് ചെന്നൈയിലെത്തും.

6. നാഗർകോവിൽ മംഗളൂരു ജംക്‌ഷൻ സ്പെഷൽ ഫെയർ (06023) (കോട്ടയം വഴി) 26ന് വൈകിട്ടു 4.15ന് പുറപ്പെട്ടു പിറ്റേ ദിവസം രാവിലെ 6.30ന് മംഗളൂരുവിൽ എത്തും.

7. മംഗളൂരു ജംക്‌ഷൻ– നാഗർകോവിൽ (06024) സ്പെഷൽ 27ന് രാവിലെ 8.30ന് പുറപ്പെട്ടു രാത്രി 10.15ന് നാഗർകോവിലിൽ എത്തും.

8. തിരുനെൽവേലി മംഗളൂരു (06019) സ്പെഷൽ 23ന് വൈകിട്ട് 5.55ന് പുറപ്പെട്ട് പിറ്റേ ദിവസം ഉച്ചയ്ക്കു 12.30ന് മംഗളൂരുവിൽ എത്തും.

9. മംഗളൂരു തിരുനെൽവേലി (06020) സ്പെഷൽ 24ന് വൈകിട്ട് 3.40ന് പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 9.45ന് തിരുനെൽവേലിയിൽ എത്തും.

വേളാങ്കണ്ണി സ്പെഷൽ ട്രെയിനുകൾ

1. തിരുവനന്തപുരം വേളാങ്കണി (06046) സ്പെഷൽ തിരുവനന്തപുരത്തു നിന്നു 29, സെപ്റ്റംബർ 5 തീയതികളിൽ ഉച്ചയ്ക്കു 3.30ന് പുറപ്പെട്ടു പിറ്റേദിവസം പുലർച്ചെ 3.45ന് വേളാങ്കണ്ണിയിൽ എത്തും. നാഗർകോവിൽ, മധുര വഴിയാണു സർവീസ്.

2. വേളാങ്കണ്ണി തിരുവനന്തപുരം (06045) സ്പെഷൽ 30, സെപ്റ്റംബർ അഞ്ച് തീയതികളിൽ രാത്രി 10.10ന് പുറപ്പെട്ടു പിറ്റേ ദിവസം ഉച്ചയ്ക്കു 12.15ന് തിരുവനന്തപുരത്ത് എത്തും. മധുര, നാഗർകോവിൽ വഴിയാണു സർവീസ്.

3. എറണാകുളം വേളാങ്കണ്ണി (06016) 28, 31, സെപ്റ്റംബർ നാല്, ഏഴ് തീയതികളിൽ രാത്രി 11ന് പുറപ്പെട്ടു പിറ്റേദിവസം ഉച്ചയ്ക്കു ഒരു മണിക്കു വേളാങ്കണ്ണിയിലെത്തും.. പാലക്കാട്, ഈറോഡ് വഴിയാണു സർവീസ്

4. വേളാങ്കണ്ണി എറണാകുളം ജംക്‌ഷൻ (06015) സ്പെഷൽ 29, സെപ്റ്റംബർ രണ്ട്, അഞ്ച്, ഒൻപത് തീയതികളിൽ രാത്രി 11.45ന് പുറപ്പെട്ടു പിറ്റേ ദിവസം ഉച്ചയ്ക്കു 1.40ന് എറണാകുളത്ത് എത്തും.

Top