ജമ്മു കശ്മീരില്‍ നിര്‍ത്തിവച്ചിരുന്ന ട്രെയിന്‍ സര്‍വീസ് ചൊവ്വാഴ്ച മുതല്‍ പുനരാരംഭിക്കും

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ നിര്‍ത്തിവച്ചിരുന്ന ട്രെയിന്‍ സര്‍വീസ് ചൊവ്വാഴ്ച മുതല്‍ പുനരാരംഭിക്കുമെന്ന് നോര്‍ത്തേണ്‍ റെയില്‍വേ. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്നതിനു മുന്നോടിയായി ഓഗസ്റ്റ് മൂന്നിനായിരുന്നു ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവച്ചത്.

ശ്രീനഗര്‍-ബാരാമുള്ള റൂട്ടിലെ ട്രെയിന്‍ സര്‍വീസുകളാവും ആദ്യം പുനരാരംഭിക്കുക. നവംബർ 12 മുതൽ രാവിലെ പത്തുമണിക്കും മൂന്ന് മണിക്കുമിടയിൽ ശ്രീനഗർ- ബാരാമുള്ള- ശ്രീനഗർ റൂട്ടിൽ നാല് ട്രെയിനുകളാണ് സർവീസ് നടത്തുക. ഫിറോസ്പൂർ ഡിവിഷന് കീഴിലാണ് സർവീസ് നടത്തുക.

കശ്മീരിലെ റെയിൽവേ ട്രാക്കുകളുടെ പരിശോധന മൂന്ന് ദിവസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് കശ്മീർ ഡിവിഷണഷണൽ ഓഫീസർ ബസീർ അഹമ്മദ് റെയിൽവേ അധികൃതരോട് നിർദേശിച്ചിരുന്നു. തുടർന്ന് നവംബർ 10ന് പരീക്ഷണ അടിസ്ഥാനത്തിൽ സർവീസ് നടത്താനും 11 മുതൽ ട്രെയിൻ സർവീസ് പുനരാരംഭിക്കാനും നിർദേശിച്ചിരുന്നു.

Top