മുംബൈ: ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ കാഷ്ബാക്കും കിഴിവുകളും ഓഫര്‍ ചെയ്ത് ടിക്കറ്റ് ബുക്കിങ് സൈറ്റുകള്‍ രംഗത്ത്. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ മൊബിക്വിക്ക് പത്ത് ശതമാനം കിഴിവാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഐ ആര്‍ സി ടി സി വഴി ബുക്ക് ചെയ്ത് മൊബിക്വിക് വാലറ്റുവഴി പണം അടയ്ക്കുമ്പോഴാണ് കിഴിവ് ലഭിക്കുന്നത്.
പുതിയ ഐ ആര്‍ സി ടി സിയുടെ വെബ് സൈറ്റ്, ഐ ആര്‍ സി ടി സി റെയില്‍ കണക്ട് ആപ്പ് എന്നിവ വഴി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ കിഴിവ് ലഭിക്കും. പേടിഎം, ഫ്‌ളിപ്കാര്‍ട്ടിന്റെ ഫോണ്‍ പേ എന്നിവയും ആകര്‍ഷകമായ ഓഫര്‍ മുന്നോട്ടു വെയ്ക്കുന്നുണ്ട്.
ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ 100 രൂപ കാഷ്ബാക്കാണ് പേടിഎം ഓഫര്‍ ചെയ്യുന്നത്. പേ ടി എം ആപ്പ് വഴി ബുക്ക് ചെയ്യുമ്പോഴാണ് ഈ ഓഫര്‍ ലഭിക്കുന്നത്. സമാനമായ ഓഫറാണ് ഫോണ്‍ പേ യും നല്‍കുന്നത്. ആദ്യത്തെ രണ്ട് ബുക്കിങ്ങിനാണ് 50 രൂപ വീതം ഫോണ്‍ പേ നല്‍കുന്നത്.
എസ്ബിഐയുടെ ഐആര്‍സിടിസി കാര്‍ഡ് ഉപയോഗിച്ച് ബുക്ക് ചെയ്യുമ്പോള്‍ പത്തു ശതമാനം വരെ വാല്യു ബാക്ക് ഓഫര്‍ മുന്നോട്ടു വെയ്ക്കുന്നുണ്ട്. കാര്‍ഡ് ഉപയോഗിച്ച് എപ്പോള്‍ ബുക്ക് ചെയ്താലും 1.8 ശതമാനം വരെ ലാഭിക്കുകയും ചെയ്യാം.