റെയില്‍വേ സ്റ്റേഷനുകളില്‍ പണി നടക്കുന്നതിനാല്‍ ട്രെയിന്‍ സമയങ്ങളില്‍ മാറ്റം

train

തിരുവനന്തപുരം: നവംബര്‍ 3, 4,10,11,17,18,24,25 ദിവസങ്ങളിലെ ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം. ട്രെയിന്‍ നമ്പര്‍ 16650 നാഗര്‍കോവില്‍-മാംഗ്ലൂര്‍ സെന്‍ട്രല്‍ പരശുറാം എക്സ്പ്രസ്, ട്രെയിന്‍ നമ്പര്‍ 16649 മാംഗ്ലൂര്‍ സെന്‍ട്രല്‍-നാഗര്‍കോവില്‍ പരശുരാം എക്സ്പ്രസ് എന്നീ ട്രെയിനുകള്‍ എറണാകുളം, ഷോര്‍ണൂര്‍ ടൗണുകളില്‍ ഭാഗികമായി നിര്‍ത്തിവച്ചു.

ട്രെയിന്‍ നമ്പര്‍ 56374 തൃശ്ശൂര്‍-ഗുരുവായൂര്‍ പാസഞ്ചര്‍, ട്രെയിന്‍ നമ്പര്‍ 56375 ഗുരുവായൂര്‍-എറണാകുളം പാസഞ്ചറുകളുടെ സര്‍വീസുകള്‍ പൂര്‍ണമായും നിര്‍ത്തിവച്ചു. ട്രെയിന്‍ നമ്പര്‍ 17229 തിരുവനന്തപുരം സെന്‍ട്രല്‍- ഹൈദരാബാദ് ശബരി എക്സ്പ്രസ്, ട്രെയിന്‍ നമ്പര്‍ 19578 ജാംനഗര്‍-തിരുനെല്‍വേലി ട്രെയിന്‍ എന്നിവ 45 മിനിട്ട് വൈകിയോടും. 16345 ലോകമാന്യ തിലക് ടെര്‍മിനസ്-തിരുവനന്തപുരം സെന്‍ട്രല്‍ നേത്രാവതി എക്സ്പ്രസ് ഒരു മണിക്കൂര്‍ വൈകിയോടും.

ചെന്നൈ അട്ടിപ്പട്ടു-മിന്‍ജുര്‍ സ്റ്റേഷനുകളില്‍ പണി നടക്കുന്നതിനാല്‍ ഈ റൂട്ടിലൂടെയുള്ള ട്രെയിനുകള്‍ വൈകിയോടും. ട്രെയിന്‍ നമ്പര്‍ 56603 തൃശ്ശൂര്‍ പാസഞ്ചര്‍, 56603 തൃശ്ശൂര്‍-കണ്ണൂര്‍ പാസഞ്ചര്‍ എന്നിവയുടെ സമയത്തില്‍ മാറ്റമില്ല. 16348 മാംഗ്ലൂര്‍ തിരുവനന്തപുരം എക്സ്പ്രസ്, 19260 ഭാവ്നഗര്‍- കൊച്ചുവേളി എക്സ്പ്രസ് എന്നിവയുടെ സമയത്തില്‍ മാറ്റമില്ല.

Top