പരിശീലിപ്പിക്കാന്‍ പാക് സേനയും ! ഭീകരന്റെ വാക്കുകള്‍ ലോകത്തിനു മുന്നില്‍ കാട്ടി ഇന്ത്യന്‍ സേന

ശ്രീനഗര്‍: പാക്കിസ്ഥാന്റെ തീവ്രവാദ ബന്ധത്തിന് ഞെട്ടിപ്പിക്കുന്ന തെളിവുമായി ഇന്ത്യന്‍ സേന. ലഷ്‌കര്‍ ഇ ത്വയ്ബയും പാകിസ്താന്‍ സൈന്യവുമാണ് തനിക്ക് പരിശീലനം നല്‍കിയതെന്ന് വെളിപ്പെടുത്തുന്ന പാക് ഭീകരവാദിയുടെ വീഡിയോ ഇന്ത്യന്‍ സൈന്യം പുറത്തുവിട്ടു.

തിങ്കളാഴ്ച ഉറി സെക്ടറില്‍ നുഴഞ്ഞുകയറിയ ഭീരരില്‍ സൈന്യത്തിന് മുന്നില്‍ കീഴടങ്ങിയ അലി ബാബര്‍ പത്ര എന്ന ഭീകരനാണ് വീഡിയോയിലൂടെ പാക് പങ്ക് വ്യക്തമാക്കിയിരിക്കുന്നത്. 19 വയസ്സാണ് അലിയുടെ പ്രായം.

ഉറി സെക്ടറിലെ ഒരു സൈനിക ക്യാമ്പില്‍ മാധ്യമങ്ങളുമായി അലി സംവദിക്കുന്നതാണ് വീഡിയോയിലുള്ളത്. അതിര്‍ത്തി കടന്ന് ബാരാമുള്ള ജില്ലയിലെ പട്ടനിലെത്തി ആയുധം വിതരണം ചെയ്യാന്‍ തനിക്ക് 20,000 രൂപ നല്‍കിയെന്നും മാധ്യമപ്രവര്‍ത്തകരോട് അലി പറഞ്ഞു. ദൗത്യം പൂര്‍ത്തിയാക്കിയ ശേഷം 30,000 രൂപ കൂടി നല്‍കാമെന്ന് വാഗ്ദാനം ചെയ്തിരുന്നതായും അലി കൂട്ടിച്ചേര്‍ത്തു.

മാത്രമല്ല, മുസാഫറബാദിലെ ലഷ്‌കര്‍ ക്യാമ്പിലാണ് തനിക്ക് പരിശീലനം ലഭിച്ചതെന്നും ആറംഗ ഭീകരസംഘത്തിനൊപ്പം സെപ്റ്റംബര്‍ 18-നാണ് അതിര്‍ത്തിയില്‍ നുഴഞ്ഞുകയറിയതെന്നും അലി വ്യക്തമാക്കി.

Top