ട്രെയിന്‍ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിക്കും ; ഇന്ന് റദ്ദാക്കിയ ട്രെയിനുകള്‍

train

തിരുവനന്തപുരം: കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം ഞായറാഴ്ച്ച ഭാഗികമായി പുനഃസ്ഥാപിക്കും. തിരുവനന്തപുരം മുതല്‍ എറണാകുളം വരെ കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതമാവും പുനഃസ്ഥാപിക്കുക.

ഷൊര്‍ണൂര്‍ വഴിയുള്ള റെയില്‍ ഗതാഗതം ഞായറാഴ്ച്ച വൈകുന്നേരത്തോടെ പുനഃസ്ഥാപിക്കാനാവും. തിരുവനന്തപുരത്തുനിന്ന് കായംകുളം, കോട്ടയം വഴിയുള്ള റെയില്‍ഗതാഗതം ഞായറാഴ്ച്ച രാവിലെ 6 മണിയോടെ ഭാഗികമായി പുനഃസ്ഥാപിക്കുമെന്നാണ് റെയില്‍വേ അറിയിച്ചിരിക്കുന്നത്. ഈ റൂട്ടില്‍ ട്രയല്‍ റണ്‍ നടത്തിയ ശേഷമാണ് റെയില്‍വേ ഇക്കാര്യം അറിയിച്ചത്. വേഗനിയന്ത്രണത്തോട് കൂടിയായിരിക്കും ട്രെയിനുകള്‍ സര്‍വ്വീസ് നടത്തുകയെന്നും റെയില്‍വേ അറിയിച്ചിട്ടുണ്ട്.

പൂര്‍ണ്ണമായി റദ്ദാക്കിയ ട്രെയിനുകള്‍

16650 നാഗര്‍കോവില്‍ മംഗലാപുരം പരശുറാം എക്സ്പ്രസ്
16649 മംഗലാപുരം നാഗര്‍കോവില്‍ പരശുറാം എക്സ്പ്രസ്
17229 തിരുവനന്തപുരം-ഹൈദരാബാദ് ഡെക്കാന്‍ എക്സ്പ്രസ്
16604തിരുവനന്തപുരം മംഗലപുരം മാവേലി എക്സ്പ്രസ്
16605 മംഗലാപുരം – നാഗര്‍കോവില്‍ ഏറനാട് എക്സ്പ്രസ്
16629 തിരുവനന്തപുരം – മംഗലാപുരം മലബാര്‍ എക്സ്പ്രസ്
16347 തിരുവനന്തപുരം – മംഗലാപുരം എക്സ്പ്രസ്
22208 തിരുവനന്തപുരം ചെന്നൈ എക്സ്പ്രസ്

12697 ചെന്നൈ തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ്
16308കണ്ണൂര്‍ ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ്
16306 കണ്ണൂര്‍ – എറണാകുളം ഇന്റര്‍സിറ്റി
12075 കോഴിക്കോട് തിരുവനന്തപുരം ജനശതാബ്ദി
16301 ഷൊര്‍ണ്ണൂര്‍-തിരുവനന്തപുരം വേണാട് എക്സ്പ്രസ്
16792 പാലക്കാട്-തിരുനെല്‍വേലി പാലരുവി എക്സ്പ്രസ്
66611 പാലക്കാട് – എറണാകുളം മെമു
56664 കോഴിക്കോട് – തൃശ്ശൂര്‍ പസഞ്ചര്‍
56361 ഷൊര്‍ണ്ണൂര്‍-എറണാകുളം പാസഞ്ചര്‍
56363നിലമ്പൂര്‍-കോട്ടയം പാസഞ്ചര്‍

Top