ട്രാക്ക് അറ്റകുറ്റപ്പണി ; ജൂണ്‍ ഒന്നു വരെ രാത്രിയില്‍ ട്രെയിന്‍ ഗതാഗത നിയന്ത്രണം

Train,

കൊച്ചി :ആലുവ-അങ്കമാലി സെക്ഷനില്‍ ട്രാക്ക് റീലെയിങ് മെഷീന്‍ ഉപയോഗിച്ചുള്ള ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ജൂണ്‍ ഒന്നു വരെ രാത്രിയില്‍ ട്രെയിന്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ഗുരുവായൂര്‍-ചെന്നൈ -എഗ്മോര്‍ എക്‌സ്പ്രസ് രണ്ടു മണിക്കൂര്‍ വൈകി രാത്രി 11.25 നായിരിക്കും ഗുരുവായൂരില്‍നിന്നു പുറപ്പെടുക. മംഗളൂരു-തിരുവനന്തപുരം എക്‌സ്പ്രസ് 90 മിനിറ്റും മധുര തിരുവനന്തപുരം അമൃത 40 മിനിറ്റും ചാലക്കുടിയില്‍ പിടിച്ചിടും. എന്നാല്‍ ചൊവ്വാഴ്ചകളില്‍ ഗതാഗത നിയന്ത്രണമില്ല.

പ്രതിവാര ട്രെയിനുകളായ ഭാവ്‌നഗര്‍-കൊച്ചുവേളി, ബിക്കാനീര്‍-കൊച്ചുവേളി, വെരാവല്‍തിരുവനന്തപുരം, ഗാന്ധിധാം – നാഗര്‍കോവില്‍, ഓഖ-എറണാകുളം എന്നിവ രണ്ടര മണിക്കൂറും പട്നഎറണാകുളം, ഹൈദരാബാദ്കൊച്ചുവേളി, നിസാമുദ്ദീന്‍തിരുവനന്തപുരം ഒന്നര മണിക്കൂറും അങ്കമാലി ചാലക്കുടി സെക്ഷനില്‍ പിടിച്ചിടും. കൂടുതല്‍ ട്രെയിനുകള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തുന്ന മെഗാ ബ്ലോക്ക് 26, 27 ജൂണ്‍ രണ്ട് തീയതികളിലാണ് ഇനിയുള്ളത്.

Top