പൊലീസില്‍ കൂട്ട സ്ഥലമാറ്റം ;100 ഡിവൈഎസ്പിമാരെ സ്ഥലം മാറ്റി

തിരുവനന്തപുരം : സംസ്ഥാന പോലീസ് മേധാവിയായി ടി പി സെന്‍കുമാറിന്റെ നിയമനം അനിവാര്യമായതോടെ പൊലീസില്‍ കൂട്ട സ്ഥലമാറ്റം .

സംസ്ഥാന പോലീസിലെ 100 ഡിവൈഎസ്പിമാരെ സ്ഥലംമാറ്റിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിട്ടു.

ക്രൈം ബ്രാഞ്ച്, ക്രൈം റെക്കോര്‍ഡ്‌സ്, സ്‌പെഷ്യല്‍ ബ്രാഞ്ച്, പോലീസ് അക്കാദമി, നാര്‍ക്കോട്ടിക് സെല്‍, വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ക്ഷന്‍ ബ്യൂറോ തുടങ്ങിയ വിവിധ വിഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചു വരുന്ന ഡിവൈഎസ്പിമാരെയാണ് സ്ഥലം മാറ്റിയിട്ടുള്ളത്.

ഇന്നലെ പോലീസ് ആസ്ഥാനത്തെ എഡിജിപി അടക്കമുള്ള ഉന്നതഉദ്യോഗസ്ഥരേയും സ്ഥലം മാറ്റിയിരുന്നു.

ടോമിന്‍ ജെ തച്ചങ്കരിയെ പോലീസ് ആസ്ഥാനത്ത് എഡിജിപിയായി നിയമിച്ചപ്പോള്‍ ആ സ്ഥാനത്തുണ്ടായിരുന്ന അനില്‍കാന്തിനെ വിജിലന്‍സ് എഡിജിപിയായി നിയമിച്ചു. കേരള പോലീസ് ഹൗസിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ എംഡിയായിരുന്നു ബല്‍റാം കുമാര്‍ ഉപാധ്യായയെ പോലീസ് ആസ്ഥാനത്ത് ഐജിയായി നിയമിച്ചു. എറണാകുളം റേഞ്ച് ഐജി പി വിജയന് കോസ്റ്റല്‍ പോലീസിന്റെ അധിക ചുമതല നല്‍കി.

പോലീസ് ആസ്ഥാനത്ത് ചുമതലയുണ്ടായിരുന്ന മുഹമ്മദ് ഷബീറിനെ തിരുവനന്തപുരം സിബിസിഐഡി എസ്പിയായും കോസ്റ്റല്‍ സുരക്ഷാ ചുമതലയുണ്ടായിരുന്ന എഐജി ഹരിശങ്കറെ പോലീസ് ആസ്ഥാനത്തേക്കും നിയമിച്ചു.

പോലീസ് ആസ്ഥാനത്ത് ഡിഐജിയായിരുന്ന കെ. ഷഫീന്‍ അഹമ്മദിനെ ആംഡ് ബറ്റാലിയന്‍ ഡിഐജി ആയും എസ്പി ആയിരുന്ന കല്‍രാജ് മഹേഷ് കുമാറിനെ തിരുവനന്തപുരം റെയില്‍വേ പോലീസ് എസ്പിയായും നിയമിച്ചു.

Top