തിരുവനന്തപുരം : സാലറി ചലഞ്ച് നിഷേധിച്ച ഉദ്യോഗസ്ഥന്റെ സ്ഥലം മാറ്റം റദ്ദാക്കി. സി പി എം അനുകൂല സര്‍വീസ് സംഘടനയായ സെക്രട്ടേറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്‍ ഏരിയാ സെക്രട്ടറിയും, ധനവകുപ്പ് സെഷന്‍സ് ഓഫീസറുമായ അനില്‍ രാജിന്റെ സ്ഥലമാറ്റമാണ് റദ്ദാക്കിയത്.
വാട്‌സാപ്പിലൂടെ സാലറി ചലഞ്ച് നിഷേധിച്ചുള്ള അനില്‍രാജിന്റെ സന്ദേശം വലിയ വിവാദമായതോടെയാണ് ഇയാള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. തനിക്ക് മാസ ശമ്പളം നല്‍കാനാവില്ലെന്നും ഭാര്യയുടെ ഒരു മാസത്തെ ശമ്പളം നല്‍കാമെന്നുമായിരുന്നു അനില്‍ രാജിന്റെ വാട്‌സ്ആപ്പ് സന്ദേശം.
എന്നാല്‍ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചും സാലഖി ചലഞ്ചിനെ സ്വീകരിച്ചും അനുരാജ് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് പിന്നാലെയാണ് അച്ചടക്ക നടപടി റദ്ദാക്കി സര്‍ക്കാര്‍ ഉത്തരവിട്ടത്.
മുഖ്യമന്ത്രിയുടെ ഓഫീസും ധനമന്ത്രിയുടെ ഓഫീസും ഇടപെട്ടാണ് സെക്രട്ടറി തലത്തില്‍ സ്വീകരിച്ച അച്ചടക്ക നടപടി റദ്ദാക്കിയത്. ദേശീയ സമ്പാദ്യ പദ്ധതി ഡയറക്ടറേറ്റിലേക്കാണ് കെഎസ് അനില്‍ രാജിനെ സ്ഥലം മാറ്റി ഉത്തരവ് വന്നിരുന്നത്.