മുന്നറിയിപ്പില്ലാതെ സ്ഥലംമാറ്റം ; എസ്ബിഐ ജീവനക്കാര്‍ പ്രതിഷേധത്തിലേക്ക്‌

തിരുവനന്തപുരം: മുന്നറിയിപ്പില്ലാതെ സ്ഥലംമാറ്റിയതില്‍ പ്രതിഷേധിച്ച്‌ എസ്ബിഐ ജീവനക്കാര്‍.

തിരുവനന്തപുരത്ത് എസ്ബിഐയിലെ വിവിധ ബ്രാഞ്ചുകളില്‍ നിന്ന് മറ്റ് ജില്ലകളിലേക്ക് സ്ഥലംമാറ്റിയതിനെതിരെയാണ്‌ ജീവനക്കാരുടെ പ്രതിഷേധം.

സ്ഥലംമാറ്റിയ വിഷയം ചര്‍ച്ചചെയ്യാനായെത്തിയ യൂണിയന്‍ പ്രതിനിധികളെ കാണാന്‍ എസ്ബിഐ സംഗമത്തിലെ ഡെപ്യൂട്ടി മാനേജര്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന്‌ മുദ്രാവാക്യങ്ങള്‍ വിളിച്ച് പ്രതിഷേധിച്ച യൂണിയന്‍ പ്രതിനിധികളെ അറസ്റ്റ് ചെയ്ത് നീക്കാന്‍ മാനേജര്‍ പൊലീസിനെ വിളിച്ചു.

Top