ലോകത്താദ്യമായി ഭിന്നലിംഗക്കാരി തന്റെ കുട്ടിയെ പാലൂട്ടിയതായി അമേരിക്കന്‍ ഡോക്ടറുടെ വെളിപ്പെടുത്തല്‍. കഴിഞ്ഞ മൂന്നരമാസത്തോളം മുപ്പതുകാരിയായ ഭിന്നലിംഗക്കാരി തന്റെ കുട്ടിക്ക് പാലുകൊടുത്തതായാണ് അമേരിക്കയിലെ മൗണ്ട് സിനായി മെഡിസിനിലെ ഡോക്ടര്‍ വ്യക്തമാക്കിയത്.
വൈദ്യശാസ്ത്രത്തിലെ തന്നെ ആദ്യത്തെതും അപൂര്‍വ്വവുമായ നേട്ടമാണ് ഇതെന്നും ഇച്ചാന്‍ സ്‌കൂള്‍ ഓഫ് മെഡിസിനിലെ എന്‍ഡോക്രൈനോളജിസ്റ്റും അസിസ്റ്റന്റ് പ്രൊഫസറുമായ തമാര്‍ റെയിസ്മാന്‍ പറഞ്ഞു.
തന്റെ പങ്കാളി ഗര്‍ഭിണി ആണെന്നും അവള്‍ കുട്ടിക്ക് മുലയൂട്ടാന്‍ താത്പര്യപ്പെടുന്നില്ലെന്നും പറഞ്ഞാണ് ട്രാന്‍സ്‌ജെന്‍ഡറായ യുവതി തമാറിനെ സമീപിച്ചത്. തുടര്‍ന്നാണ് ഭിന്നലിംഗക്കാരിയായ യുവതിയില്‍ ഡോക്ടര്‍ പരീക്ഷണത്തിന് മുതിര്‍ന്നത്.
എന്നാല്‍ ആറു വര്‍ഷമായി യുവതി ഹോര്‍മോണ്‍ ട്രീറ്റെമെന്റ് സ്വീകരിച്ചിരുന്നുവെന്നും, എന്നാല്‍ മറ്റു തരത്തിലുള്ള സര്‍ജറികള്‍ യുവതിയില്‍ നടപ്പാക്കാന്‍ സാധ്യമായിരുന്നില്ലെന്നും ഡോക്ടര്‍ റെയിസ്മാന്‍ പറഞ്ഞു.
പാലുല്‍പ്പാദിപ്പിക്കുന്നതിനുള്ള ട്രീറ്റുമെന്റുകളും, സ്ത്രീ ഹോര്‍മോണുകളുടെ ട്രീറ്റ്‌മെന്റുകളുമാത്രമാണ് യുവതിയില്‍ ചികിത്സിച്ചിരുന്നത്. അതേസമയം, കഴിഞ്ഞ മൂന്നുമാസമായി യുവതിക്ക് പാലൂട്ടാന്‍ സാധിച്ചിട്ടുണ്ടൈന്നും, ഒരു ദിവസം കുട്ടിക്ക് എട്ടു ഔണ്‍സ് പാല്‍ നല്‍കാന്‍ കഴിഞ്ഞിരുന്നെന്നും റെയിസ്മാന്‍ കൂട്ടിച്ചേര്‍ത്തു.