തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിന്റെ ചരിത്രത്തില്‍ ആദ്യമായി ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥി പ്രവേശനം നേടി. കോളേജിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥി കോളേജില്‍ പ്രവേശനം നേടുന്നത്. ഒന്നാം വര്‍ഷ എം എ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ഥിയായിട്ട് നാദിറ എന്ന ട്രാന്‍സ്‌ജെന്‍ഡറാണ് പ്രവേശനം എടുത്തിരിക്കുന്നത്.
ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി സംവരണം ചെയ്തിരിക്കുന്ന സീറ്റിലാണ് തിരുവനന്തപുരം സ്വദേശി നാദിറ പ്രവേശനം നേടിയത്.150 വര്‍ഷത്തിലേറെ പഴക്കമുള്ള കലാലയത്തിലെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥി പഠിക്കാനായി എത്തുന്നത്. സാമൂഹ്യ രാഷ്ട്രീയ വിഷയങ്ങളില്‍ ഇടപെടാന്‍ വേണ്ടിയാണ് എം എ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ഥിയായി താന്‍ കോളേജില്‍ അഡ്മിഷന്‍ എടുത്തത് നാദിറ പറയുന്നു.
എ.ജെ കോളേജില്‍ നിന്നും ജേര്‍ണലിസത്തില്‍ ഡിഗ്രി പൂര്‍ത്തിയാക്കിയാണ് നാദിറ യൂണിവേഴ്‌സിറ്റി കോളേജിലെത്തിയത്. ഡിഗ്രിക്കും പിജിക്കും രണ്ടു സീറ്റുകളാണ് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിനായി സര്‍ക്കാര്‍ നീക്കിവച്ചിരിക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ട്രാന്‍സ്‌ജെന്‍ഡര്‍ ഭാഗത്തുള്ളവര്‍ക്ക് പഠിക്കുന്നതിനായി സ്‌കോളര്‍ഷിപ്പ് താമസ സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയില്‍ ഇതുവരെ അവഗണിക്കപ്പെട്ടിരുന്നവര്‍ക്കും സ്ഥാനമുണ്ടെന്ന് തെളിയിക്കുകയാണ് നാദിറ.