തൃശ്ശൂര്‍: കുതിരാന്‍ തുരങ്കം ഒരു ആഴ്ചയ്ക്കകം താഗത യോഗ്യമാക്കുമെന്ന് നിര്‍മ്മാണ കമ്പനി. തൃശൂര്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍മ്മാണക്കമ്പനി ഇക്കാര്യത്തില്‍ ഉറപ്പു നല്‍കിയിരിക്കുകയാണ്.
ഗതാഗത പ്രശ്നം പരിഹരിക്കാത്ത പക്ഷം കേസ് എടുക്കുമെന്ന കര്‍ശന നിലപാട് കളക്ടര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ഉറപ്പുമായി കമ്പനി രംഗത്തെത്തിയത്. നേരത്തെ മന്ത്രി ജി. സുധാകരനും തുരങ്കം തുറന്നു നല്‍കാന്‍ നിര്‍ദ്ദേശിച്ചിരുന്നു.
മണ്ണുത്തി വടക്കാഞ്ചേരി ദേശീയ പാതയുടെ ശോചനീയാവസ്ഥയെ തുടര്‍ന്ന് ദിവസവും ആഞ്ച് മുതല്‍ ഏഴ് മണിക്കൂര്‍ വരെയാണ് ഗതാഗത കുരുക്ക്. നാട്ടുകാരില്‍ നിന്നും പരാതി കൂടിയതോടെയാണ് കളക്ടര്‍ എസ് ഷാനവാസ് കര്‍ശന നിലപാട് കരാര്‍ കമ്പനി ആയ കെഎംസിയെ അറിയിച്ചത്.