കെഎസ്ആര്‍ടിസിയില്‍ ജിപിഎസ് വച്ചിട്ടുണ്ട് ഒരുപയോഗവും ഇല്ല: കെ ബി ഗണേഷ് കുമാര്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലും ഡ്രൈവിംഗ് ടെസ്റ്റിലും പരിഷ്‌കരണം നടത്തുമെന്ന നിലപാട് ആവര്‍ത്തിച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. ലൈസന്‍സ് ടു കില്‍ ആണിവിടെ നടക്കുന്നത്. പഞ്ചായത്തും കോര്‍പ്പറേഷനും പാര്‍ക്കിംഗ് മാര്‍ക്ക് ചെയ്തിട്ടില്ല.ഗള്‍ഫില്‍ അപകടം സംഭവിച്ച് ഒരാള്‍ മരണപ്പെട്ടാല്‍ വാഹനം ഓടിക്കുന്നയാള്‍ ജയിലിലാകും. ബ്ലഡ് മണി കൊടുത്താലേ ഇറങ്ങാന്‍ കഴിയൂ. എല്ലാ രാജ്യങ്ങളിലും നിയമം കര്‍ശനമാണ്. എന്നാല്‍ ഇവിടെ അങ്ങനെയല്ല.

കെഎസ്ആര്‍ടിസിയില്‍ ജിപിഎസ് വച്ചിട്ടുണ്ട് ഒരുപയോഗവും ഇല്ല. ടെസ്റ്റ് സമയത്ത് ആര്‍.ടി.ഒ യ്ക്ക് കാണാന്‍ വേണ്ടി മാത്രമാണ് ജിപിഎസ് വച്ചിരിക്കുന്നത്. വിദേശത്തു പോകുമ്പോള്‍ ടെക്‌നോളജികള്‍ കണ്ടു വയ്ക്കും ഇവിടെ അത് കോപ്പിയടിക്കും. ആറേഴ് മാസത്തിനുള്ളില്‍ കെഎസ്ആര്‍ടിസിയെ ഞാന്‍ ഒരു കുരുക്കിലിടും അതിനുള്ള പണികള്‍ നടന്നു വരുന്നു.ഒരാളിരിക്കുമ്പോള്‍ ഒരാശയം മറ്റൊരാളിരിക്കുമ്പോള്‍ മറ്റൊന്ന് ആ രീതി മാറ്റും. അഴിമതി ഇല്ലാതാക്കും. എല്ലാം ഒരു വിരല്‍ തുമ്പിലാക്കും എന്നാലേ കെഎസ്ആര്‍ടിസി രക്ഷപ്പെടൂ. അത് ഞാന്‍ ചെയ്തിട്ടേ പോകൂവെന്നും ഗണേഷ് കുമാര്‍ വ്യക്തമായി.

Top