2000 കെഎസ്ആര്‍ടിസി ബസുകള്‍ പിന്‍വലിക്കുമെന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരം:സംസ്ഥാനത്ത് കെഎസ്ആര്‍ടിസി സര്‍വീസുകളെ വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ തരംതിരിക്കാന്‍ നടപടി ആരംഭിച്ചു. നഷ്ടത്തിലോടുന്ന സര്‍വീസുകള്‍ നിര്‍ത്തലാക്കാന്‍ നിര്‍ബന്ധിതമായിരിക്കുകയാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.

സര്‍വീസ് നടത്താത്ത രണ്ടായിരത്തിനടുത്ത് ബസുകള്‍ കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ നിന്നു പിന്‍വലിക്കും. ബസുകള്‍ പിന്‍വലിക്കുന്നതു മൂലം ഒരു സര്‍വീസും മുടങ്ങില്ലെന്നും മന്ത്രി പറഞ്ഞു. കെഎസ്ആര്‍ടിസി സര്‍വീസുകളെ വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ എ, ബി, സി കാറ്റഗറികളിലായി തരംതിരിക്കാനാണ് ഗതാഗത വകുപ്പിന്റെ തീരുമാനം. ഏറ്റവും നഷ്ടത്തിലോടുന്ന സര്‍വീസുകള്‍ നിര്‍ത്തലാക്കും.

6185 ബസാണ് കെഎസ്ആര്‍ടിസിക്കുള്ളത്. ഇതില്‍ 3800 ബസുകള്‍ സര്‍വീസിന് ആവശ്യമാണ്. സ്‌പെയര്‍ ബസുകള്‍ അടക്കം 4,250 എണ്ണം മാത്രം നിലനിര്‍ത്തും. ബാക്കി 1,935 ബസുകള്‍ ഡിപ്പോകളില്‍ നിന്ന് ഒഴിവാക്കും.

Top