കേന്ദ്രസര്‍ക്കാരിന്റെ വാഹനം പൊളിക്കല്‍ നയം അശാസ്ത്രീയമെന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരം: പുതിയ വാഹനം പൊളിക്കല്‍ നയത്തിനെതിരെ ഗതാഗത മന്ത്രി ആന്റണി രാജു. അപ്രായോഗികവും അശാസ്ത്രീയവുമായ വാഹനം പൊളിക്കല്‍ നയമാണ് കേന്ദ്ര സര്‍ക്കാര്‍ പുതുതായി പ്രഖ്യാപിച്ചിരിക്കുന്നത് എന്ന് ഫേസ്ബുക്ക് കുറിപ്പില്‍ മന്ത്രി പറയുന്നു.

മലിനീകരണമാണ് പ്രശ്‌നമെങ്കില്‍ മലിനീകരണം കുറയുന്ന രീതിയില്‍ വാഹനങ്ങളെ ഹരിത ഇന്ധനത്തിലേക്ക് പരിവര്‍ത്തനം ചെയ്യുവാനുള്ള നടപടികളാണ് സ്വീകരിക്കേണ്ടത്. എന്നാല്‍ വന്‍കിട വാഹന നിര്‍മ്മാതാക്കളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന രീതിയിലാണ് പുതിയ കേന്ദ്ര നയം. കാലപ്പഴക്കം മാത്രമല്ല ഓടിയ കിലോമീറ്ററും കൂടെ പരിഗണിച്ചുവേണം പഴക്കം നിര്‍ണയിക്കേണ്ടത്, സംസ്ഥാനത്തിന്റെ നയം വ്യക്തമാക്കി ഗതാഗത മന്ത്രി പറയുന്നു.

 

Top