തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധി വീണ്ടും മുഖ്യമന്ത്രിക്ക് മുന്നിലേക്ക്. തിങ്കളാഴ്ച ഗതാഗത മന്ത്രിയും കെഎസ്ആർടിസി സിഎംഡിയും മുഖ്യമന്ത്രിയെ കാണാൻ അനുമതി തേടി. സെപ്റ്റംബർ ഒന്നിന് മുമ്പ് രണ്ടുമാസത്തെ ശമ്പള കുടിശ്ശികയും ഓണം ഉത്സവബത്തയും നൽകണമെന്ന ഹൈക്കോടതിയുടെ ഉത്തരവ് നടപ്പാക്കുന്നതിന് ചൊല്ലി ചർച്ച ചെയ്യാനാണ് വീണ്ടും കൂടിക്കാഴ്ച നടത്തുന്നത്. ശമ്പള വിതരണത്തിനായി 103 കോടി അനുവദിക്കാനുള്ള ഹൈക്കോടതി ഉത്തരവിൽ സര്‍ക്കാര്‍ നടപടിയെടുക്കാനും സാധ്യതയുണ്ട്. യൂണിയൻ നേതാക്കളുമായും മുഖ്യമന്ത്രി അതേദിവസം നേരിട്ട് ചർച്ച നടത്തിയേക്കും.