മേയ് ഒന്നു മുതല്‍ എറണാകുളം ജില്ലയില്‍ പാചകവാതക വിതരണത്തിനുള്ള കൂലി വര്‍ധിക്കും

gas plant

കൊച്ചി: എറണാകുളം ജില്ലയില്‍ പാചകവാതക വിതരണത്തിനുള്ള കൂലി വര്‍ധിപ്പിച്ചു. വിതരണം അഞ്ചു കിലോമീറ്റര്‍ വരെ സൗജന്യമായിരിക്കും. എന്നാല്‍ അഞ്ച് മുതല്‍ പത്തു കിലോമീറ്റര്‍ വരെ 26 രൂപയും 10 മുതല്‍ 15 കിലോമീറ്റര്‍ വരെ 33 രൂപയും 15 കിലോമീറ്ററിനു മുകളില്‍ 39 രൂപയുമായിരിക്കും വിതരണക്കൂലി.

മുമ്പ് ഇത് അഞ്ചുമുതല്‍ 10 കിലോമീറ്റര്‍ വരെ 20, 10 മുതല്‍ 15 കിലോമീറ്റര്‍ വരെ 25, 15 കിലോമീറ്ററിനു മുകളില്‍ 30 രൂപ എന്നിങ്ങനെയായിരുന്നു. മേയ് ഒന്നു മുതലായിരിക്കും പുതുക്കിയ വിതരണക്കൂലി പ്രാബല്യത്തില്‍ എത്തുക. പുതുക്കിയ വിതരണക്കൂലി എല്ലാ ഗ്യാസ് ഏജന്‍സികളും നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കേണ്ടതാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

Top