യൂറോപ്യന്‍ വിപണികളിലെ ഫോക്സ്വാഗണ്‍ ട്രാന്‍സ്പോര്‍ട്ടര്‍ T 6.1 പലര്‍ക്കും ഒരു ജനപ്രിയ ഓപ്ഷനാണ്, എന്നാല്‍ ഇതിനെ ഇന്നുവരെ ആരം സ്പോര്‍ടി എന്ന് വിശേഷിപ്പിച്ചിട്ടില്ല. ഫോക്സ്വാഗണ്‍ ട്രാന്‍സ്പോര്‍ട്ടര്‍ T 6.1 സ്പോര്‍ട്ലൈന്‍ സമാരംഭിച്ചതോടെ ഇതെല്ലാം ഇപ്പോള്‍ മാറി മറിയുകയാണ്, ഇത് പേര് തന്നെ സൂചിപ്പിക്കുന്നത് പോലെ തന്നെ വാഹനത്തിന്റെ ബാഹ്യ പ്രൊഫൈലിലേക്ക് ശ്രദ്ധേയമായ മാറ്റങ്ങള്‍ വരുത്തുന്നു
ഫോക്സ്വാഗണ്‍ T 6.1 സ്പോര്‍ട്ലൈനിന്റെ സ്പോര്‍ടി അപ്പീലിന് പ്രാഥമികമായി നന്ദി പറയേണ്ടത് റെഡ് ഘടകങ്ങളോടെ വരുന്ന 18 ഇഞ്ച് ഗ്ലോസ്സ് ബ്ലാക്ക് അലോയി വീലുകളോടാണ്. പുനര്‍നിര്‍മ്മിച്ച സസ്പെന്‍ഷന്‍ വാഹനത്തെ 30 mm താക്കുന്നു, കൂടാതെ ഒരു ബോഡി കിറ്റും നിര്‍മ്മാതാക്കള്‍ ഒരുക്കിയിരിക്കുന്നു. റൂഫ് സ്പോയ്ലര്‍, സൈഡ് ബാറുകള്‍, കൂടുതല്‍ അഗ്രസ്സീവ് ഫ്രണ്ട് ഫാസിയ എന്നിവ വാഹനത്തിലുണ്ട്.
കൂടുതല്‍ സ്‌പോര്‍ട്ടിയര്‍ ടച്ചിനായി, മാറ്റ് ബ്ലാക്ക് സൈഡ് ബാറുകള്‍, വിന്‍ഡോ ടിന്റുകള്‍, ബ്ലാക്ക് എഡിഷന്‍ ഡെക്കലുകള്‍ എന്നിവയില്‍ പായ്ക്ക് ചെയ്യുന്ന ഓപ്ഷണല്‍ സ്പോര്‍ട്ട്ലൈന്‍ ബ്ലാക്ക് എഡിഷനും ഫോക്‌സ്‌വാഗണ്‍ വാഗ്ദാനം ചെയ്യുന്നു.ഇവയെല്ലാം ബോക്സി വാനിന് സ്പോര്‍ടി അപ്പീല്‍ നല്‍കുന്നു, പക്ഷേ T 6.1 സ്പോര്‍ട്ലൈനിന്റെ ഉള്ളിലും നിരവധി മാറ്റങ്ങള്‍ സംഭവിക്കുന്നു.
ഈ വാഹനത്തിനുള്ളിലെ സീറ്റുകള്‍ സ്വീഡ് ട്രിം ഉപയോഗിച്ച് നാപ്പ ഹണികോമ്പ് ലെതറിലാണ് ഒരുക്കിയിരിക്കുന്നത്. ഫ്രണ്ട് സീറ്റുകള്‍ ഹീറ്റിംഗ് ഫംഗ്ഷന്‍ വാഗ്ദാനം ചെയ്യുന്നു, കൂടാതെ പുതിയ സൗണ്ട് സിസ്റ്റവും ബ്രാന്‍ഡ് നല്‍കുന്നു.അതോടൊപ്പം ഒരു ഡിസ്‌കവര്‍ മീഡിയ നാവിഗേഷന്‍ സിസ്റ്റവും നിരവധി ഡ്രൈവര്‍-അസിസ്റ്റ് സിസ്റ്റങ്ങളും ചേര്‍ത്ത് ടെക്കിന്റെ പട്ടിക കമ്പനി അപ്ഡേറ്റുചെയ്തിരിക്കുന്നു.