ശബരിമല വിഷയത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗം ഇന്ന് ചേരും

പമ്പ: ശബരിമല മണ്ഡലകാലം ആരംഭിക്കുന്നതിന് മുന്നോടിയായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗം ഇന്ന് ചേരും. യോഗത്തില്‍ പി.എസ്. ശ്രീധരന്‍ പിള്ളയുടെ വെളിപ്പെടുത്തലുള്‍പ്പെടെ തന്ത്രി കണ്ഠരര് രാജീവരരില്‍ നിന്ന് തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതും യോഗത്തില്‍ ചര്‍ച്ചചെയ്യും .

പരികര്‍മികള്‍ നടത്തിയ പ്രതിഷേധത്തില്‍ രാഷ്ട്രീയമുണ്ടോ എന്ന സംശയവും നിലനില്‍ക്കുന്നുണ്ട് . ദേവസ്വം ബോര്‍ഡാണ് ശബരിമല വിഷയത്തില്‍ ആചാരപരമായ തീരുമാനങ്ങള്‍ എടുക്കുന്നത് എന്നും രാഷ്ട്രീയവല്‍ക്കരിക്കാന്‍ അനുവദിക്കില്ലെന്നും പ്രസിഡന്റ് എ. പത്മകുമാര്‍ വ്യക്തമാക്കി

Top