തിരുവനന്തപുരം: ദേവസ്വം ബോര്‍ഡ് ഭാരവാഹികളായിരിക്കെ അഴിമതി നടത്തിയെന്ന ആരോപണങ്ങള്‍ നിഷേധിച്ച് പ്രയാര്‍ ഗോപാല കൃഷ്ണനും അജയ് തറയിലും രംഗത്ത്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ അഴിമതി ഇല്ലാതാക്കിയത് തങ്ങളുടെ ഭരണത്തിലാണെന്ന് അജയ് തറയില്‍ അറിയിച്ചു.
പത്ത് ലക്ഷത്തിന് മുകളിലുള്ള മരാമത്ത് ജോലികള്‍ക്ക് ഇടെന്‍ഡര്‍ സംവിധാനം കൊണ്ടുവന്നത് തങ്ങളാണെന്നും ഇരുവരും പറഞ്ഞു.
താന്‍ പ്രവര്‍ത്തിച്ച ഏത് രംഗത്തെങ്കിലും അഴിമതി ചൂണ്ടിക്കാണിച്ചാല്‍ പൊതുരംഗത്ത് നിന്ന് മാറിനില്‍ക്കാം എന്നല്ലാതെ ഒന്നും പറയാനില്ലെന്ന് പ്രയാര്‍ ഗോപാല്‍കൃഷ്ണന്‍ വ്യക്തമാക്കി.
രണ്ടു വര്‍ഷത്തിനിടെ ഓരോരുത്തരും യാത്രപ്പടിയായി 12 ലക്ഷം മാത്രമാണ് വാങ്ങിയിട്ടുള്ളത്. രണ്ടു പേരും ചേര്‍ന്ന് 24 ലക്ഷം കൈപ്പറ്റിയിട്ടുണ്ട്. ഇത് തെറ്റിദ്ധരിച്ചായിരിക്കും വ്യാജരേഖകളുപയോഗിച്ച് 24 ലക്ഷം കൈപ്പറ്റിയെന്ന വാര്‍ത്തക്ക് കാരണം.
യാത്രകള്‍ നടത്തിയതിന്റെ എല്ലാ തെളിവുകളും കൈവശമുണ്ടെന്നും ഇരുവരും വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.