പത്തനംതിട്ട : ബുര്‍ഖ വിവാദത്തില്‍ പ്രതികരണവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍. നവോത്ഥാനം എല്ലാ മേഖലയിലും ഉയര്‍ന്നു വരേണ്ടതാണെന്ന് എ.പത്മകുമാര്‍ പറഞ്ഞു. അതിനു അനുസരിച്ചുള്ള ചര്‍ച്ച ഓരോ മേഖലയിലും ഉയര്‍ന്നു വരണം. നിലപാട് ഏകപക്ഷീയമാകാന്‍ പാടില്ല. ഓരോ മേഖലകളിലുള്ളവരുമായി ചര്‍ച്ച ചെയ്തു വേണം അത് നടപ്പാക്കാനെന്നും അദ്ദേഹം അറിയിച്ചു.
ശബരിമല യുവതിപ്രവേശവിഷയത്തില്‍ തനിയ്ക്ക് വ്യക്തമായ അഭിപ്രായമുണ്ട്. ദേവസ്വം പ്രസിഡന്റ് സ്ഥാനത്തിരിക്കുന്നതിനാല്‍ അത് പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പത്മകുമാര്‍ പറഞ്ഞു. യുവതിപ്രവേശവിഷയത്തില്‍ സുപ്രിംകോടതിയുടെ അന്തിമ വിധിവരട്ടെയെന്നും പത്മകുമാര്‍ വ്യക്തമാക്കി.