തിരുവനന്തപുരം: ട്രാവന്‍കൂര്‍ ടൈറ്റാനിയം പൂട്ടാന്‍ ഉത്തരവ്. കേന്ദ്രമലിനീകരണ നിയന്ത്രണ ബോര്‍ഡിന്റേതാണ് ഉത്തരവ്.
മാലിന്യ നിയന്ത്രണ സംവിധാനങ്ങള്‍ ഫലപ്രദമല്ലെന്ന് കാണിച്ചാണ് ഉത്തരവ്.
വൈദ്യുതി വിച്ഛേദിക്കാന്‍ കെഎസ്ഇബിക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
നേരത്തെ ട്രാവൻകൂർ ടൈറ്റാനിയം പ്ളാന്റിൽ വിജിലൻസ് പരിശോധന നടന്നിരുന്നു. 2011-ൽ കമ്പനിയിലെ മലിനീകരണ നിയന്ത്രണ നിയന്ത്രണ പ്ളാന്റിനുള്ള ഉപകരണങ്ങൾ ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ട കേസിലായിരുന്നു റെയ്ഡ്.
ഇറക്കുമതി ചെയ്ത ഉപകരണങ്ങൾ പ്ളാന്റിൽ ഉപയോഗിക്കാതെ കൂട്ടിയിട്ടിരിക്കുകയായിരുന്നു. അന്നത്തെ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.