ദുബായ് : സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്ക് യാത്രാ വിലക്ക്. ദുബായ് വിമാനത്താവളത്തിലാണ് ബിനോയ് കോടിയേരിയെ പൊലീസ് തടഞ്ഞത്.
ജാസ് ടൂറിസം നല്‍കിയ ചെക്ക് കേസിലാണ് ദുബായ് പൊലീസിന്റെ നടപടി. എമിഗ്രേഷന്‍ അധികൃതരാണ് പൊലീസ് നിര്‍ദേശത്തെ തുടര്‍ന്ന് ബിനോയ് യെ തടഞ്ഞത്. ഈ മാസം ഒന്നിനാണ് ബിനോയിക്കെതിരെ ദുബായ് പൊലീസ് സിവില്‍ കേസെടുത്തത്. ഇനി നാട്ടിലെത്തണമെങ്കില്‍ കേസ് തീരും വരെ കാത്തിരിക്കണം.
ബിനോയ് കോടിയേരിക്കെതിരെ സാമ്പത്തിക ക്രമക്കേടാരോപിച്ച യുഎഇ പൗരന്‍ ഇസ്മയില്‍ അബ്ദുല്ല അല്‍ മര്‍സൂഖി ഇന്ന് തിരുവനന്തപുരത്ത് നടത്താന്‍ നിശ്ചയിച്ചിരുന്ന വാര്‍ത്താസമ്മേളനം ഇന്നലെ മാറ്റിവച്ചിരുന്നു. ബിനോയ്ക്കൊപ്പം ആരോപണം നേരിട്ട ചവറ എംഎൽഎ വിജയന്പിള്ളയുടെ മകൻ ശ്രീജിത്ത് വിജയനെക്കുറിച്ച് പരാമര്‍ശങ്ങള്‍ പാടില്ലെന്ന കോടതി ഉത്തരവിന്റെ പേരിലാണ് ഈ തീരുമാനം പുറത്തുവന്നത്.
ബിനോയ് കോടിയേരി 13ഉം ശ്രീജിത്ത് 11 കോടിയും നല്കാനുണ്ടെന്നാണ് പരാതിക്കാരനായ ജാസ് ടൂറിസം കമ്പനിയുടെ ആരോപണം.
ബിനോയ് കൊടിയേരിക്കോപ്പം സാമ്പത്തിക ആരോപണം നേരിടുന്ന ശ്രീജിത്തുമായി ബന്ധപ്പെട്ട വാർത്തകൾ നൽകുന്നതിനാണ് കരുനാഗപ്പള്ളി കോടതി വിലക്കേർപ്പെടുത്തിയത്.