യാത്രാ നിയന്ത്രണത്തിൽ ഇളവുകളുമായി അമേരിക്ക

വാഷിംഗ്ടൺ: കൊറോണ വ്യാപന പശ്ചാത്തലത്തിൽ വരുത്തിയ യാത്രാനിയന്ത്രണത്തിൽ ഇളവ് പ്രഖ്യാപിച്ച് ജോ ബൈഡൻ. ഇന്ത്യയിൽ നിന്നും അമേരിക്കയിലേക്ക് പഠനത്തിനും ഗവേഷണത്തിനും മാദ്ധ്യമപ്രവർത്തനത്തിനും അദ്ധ്യാപനത്തിനുമായി വിസ ലഭിച്ചവർ ക്കാണ് ഇളവ് നൽകുന്നത്. അമേരിക്കൻ എംബസി തീരുമാനിച്ചിരിക്കുന്ന നിശ്ചിത വിഭാഗം വിദ്യാർത്ഥികൾക്ക് ഇളവ് നൽകിയതായി അമേരിക്കയുടെ വിദേശകാര്യ വിഭാഗം അറിയിച്ചു.

അമേരിക്കയിലേക്ക് ഗൗരവപൂർവ്വം യാത്രചെയ്യുന്ന വിഭാഗങ്ങളെ കൊറോണ യാത്രാ നിയന്ത്രണങ്ങളിൽ നിന്നും ഒഴിവാക്കാൻ തീരുമാനിച്ചു. സ്‌റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് എടുത്ത തീരുമാനമാണ് പുറത്തുവന്നിരിക്കുന്നത്. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ എടുത്ത തീരുമാനം ഇന്ത്യൻ എംബസി ശരിവച്ചു.

നിലവിൽ അമേരിക്കയിലേക്ക് വിദ്യാഭ്യാസ വിസ ലഭിച്ചവരിൽ ഉടൻ ക്ലാസ്സുകൾ ആരംഭിക്കുന്നവർ, ഗവേഷണ വിദ്യാർത്ഥികൾ, അദ്ധ്യാപകർ, മാദ്ധ്യമപ്രവർത്തകർ, സാങ്കേതിക മേഖലയിൽ നിർണ്ണായക സഹായം ചെയ്യുന്നവർ എന്നിവർക്കാണ് വിസ ഇളവുള്ളത്. അമേരിക്കയുടെ ദേശീയ താൽപ്പര്യ മാനദണ്ഡ മനുസരിച്ചാണ് തീരുമാനം. ഇന്ത്യക്ക് പുറമേ ചൈന, ബ്രസീൽ, ഇറാൻ, തെക്കൻ ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ളവർക്കും ഇതേ പരിഗണന നൽകിയിട്ടുണ്ട്.

 

Top