കേരളത്തില്‍ നിന്ന് രണ്ട് ട്രെയിന്‍കൂടി ഇതര സംസ്ഥാന തൊഴിലാളികളുമായി യാത്ര തിരിച്ചു

കോട്ടയം: ലോക്ഡൗണിനെത്തുടര്‍ന്ന് കുടുങ്ങിപ്പോയ അതിഥി തൊഴിലാളികളെ തിരികെ സ്വന്തം സംസ്ഥാനത്തെത്തിക്കാന്‍ കേരളത്തില്‍ നിന്ന് ഒരു ട്രെയിന്‍ കൂടി പുറപ്പെട്ടു. പശ്ചിമബംഗാളിലേക്കുള്ള അതിഥി തൊഴിലാളികളുമായി കോട്ടയത്ത് നിന്നാണ് ട്രെയിന്‍ യാത്ര തിരിച്ചത്. 1460 പേരാണ് ട്രെയിനിലുള്ളത്. ഇതില്‍ 1100 പേര്‍ പായിപ്പാട് ക്യാമ്പില്‍ നിന്നുള്ളവരാണ്.

കോട്ടയത്തു നിന്നുള്ള ആദ്യ ട്രെയിനാണ് ഇന്ന് യാത്ര പുറപ്പെട്ടത്. മാള്‍ഡ, മുര്‍ഷിദാബാദ്, ദക്ഷിണ്‍ ദിനജ്പുര്‍ ജില്ലകളില്‍ നിന്നുള്ളവരാണ് മടങ്ങുന്നവരില്‍ കൂടുതല്‍ പേരും. ഇവരുടെ ട്രെയിന്‍ ടിക്കറ്റ് തുക പശ്ചിമബംഗാള്‍ സര്‍ക്കാരാണ് വഹിക്കുന്നത്.

അതേ സമയം ഇന്ന് മലപ്പുറം ജില്ലയില്‍ നിന്ന് ഒരു ട്രെയിന്‍ കൂടി അതിഥി തൊഴിലാളികളുമായി മടങ്ങുന്നുണ്ട്. രാജസ്ഥാനിലേക്കുള്ള അതിഥി തൊഴിലാളികളുടെ സംഘമാണ് ഇന്ന് നാട്ടിലേയ്ക്ക് തിരിക്കുക.

Top