കാസര്‍ഗോഡ്: എലിപ്പനിയെ തുടര്‍ന്ന് കാസര്‍ഗോഡ് ഒരാള്‍ മരിച്ചു. പുത്തിഗെ സ്വദേശി അബ്ദുല്‍ അസീസ് (35) ആണ് മരിച്ചത്. കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇയാള്‍. ഇന്ന് 68 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. 94 പേര്‍ രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തിലുമാണ്.