ചികിത്സയ്ക്കും വിശ്രമത്തിനും ശേഷം മനോഹര്‍ പരീക്കര്‍ ഓഫീസിലെത്തി

Manohar Parrikar

പനാജി: നാലു മാസത്തെ ചികിത്സയ്ക്കും വിശ്രമത്തിനും ശേഷം ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ശേഷം ഓഫീസിലെത്തി. രാവിലെ തന്നെ സെക്രട്ടേറിയേറ്റിലെ പ്രധാന കവാടത്തില്‍ എത്തിയ മുഖ്യമന്ത്രിയെ സ്പീക്കറും മറ്റു മന്ത്രിമാരും ചേര്‍ന്നാണ് സ്വീകരിച്ചത്.

ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തിലും പരീക്കര്‍ പങ്കെടുത്തിരുന്നു. പാന്‍ക്രിയാറ്റിക് അര്‍ബുദം ബാധിച്ചതിനെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിച്ചതിനു ശേഷം ആദ്യമായിട്ടാണ് പരീക്കര്‍ സെക്രട്ടേറിയേറ്റില്‍ എത്തുന്നത്. കഴിഞ്ഞ ഫെബ്രുവരി അവസാനം മുതല്‍ അദ്ദേഹം ചികിത്സയിലായിരുന്നു.

Top