സൂററ്റില്‍ ഭീതി പടര്‍ത്തി പന്നിപ്പനി; ആറ് പേര്‍ക്ക് കൂടി പിടിപെട്ടതായി സ്ഥിരീകരണം

fever

സൂററ്റ്: ഗുജറാത്തിലെ സൂററ്റില്‍ ആറ് പേര്‍ക്ക് കൂടി പന്നിപ്പനി പിടിച്ചതായി സ്ഥിരീകരണം. 51 പേര്‍ പന്നിപ്പനിയുടെ ലക്ഷണങ്ങളുമായി ചികിത്സ തേടിയിരുന്നു. ഇപ്പോഴും 28 പേരോളം വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതില്‍ നാല് പേരെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നാണ് ഡെപ്യൂട്ടി ഹെല്‍ത്ത് കമ്മീഷണര്‍ ഡോ. അനീഷ് മെത്ത പറഞ്ഞത്.

ഒരു കുട്ടിയും നാല് സ്ത്രീകളും ഉള്‍പ്പെടെ ആറ് പേര്‍ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇവര്‍ക്ക് മികച്ച ചികിത്സയാണ് നല്‍കുന്നതെന്ന് ഡോക്ടര്‍ വ്യക്തമാക്കി.

Top