കാസര്‍കോട്: മരം മുറിക്കാന്‍ അനുവാദം നല്‍കിയത് കര്‍ഷക താല്പര്യം മുന്‍നിര്‍ത്തിയായിരുന്നുവെന്ന് മുന്‍ റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍. ഉത്തരവ് ദുരുപയോഗം ചെയ്തിട്ടുണ്ടെങ്കില്‍ കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കണമെന്നും ഇഡി ഉള്‍പ്പടെ ഏത് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തെയും താന്‍ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കര്‍ഷക സംഘടനകളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും കര്‍ഷകരുടെയും നിരന്തരമായ അപേക്ഷയെ തുടര്‍ന്നാണ് ഉത്തരവ് ഇറക്കിയത്. പട്ടയഭൂമിയില്‍ നിന്ന് മരംമുറിക്കാനുളള അനുവാദം ഈ ഉത്തരവില്‍ ഇല്ല. ഈ ഉത്തരവിന്റെ മറവില്‍ നിയമവിരുദ്ധമായി മറ്റു മേഖലകളില്‍ നിന്ന് മരംമുറിക്കുന്നു എന്ന പരാതി കേള്‍ക്കാന്‍ ഇടയായി. ആ സാഹചര്യത്തിലാണ് അത് റദ്ദാക്കാന്‍ തീരുമാനമായത്. അത് ദുരുപയോഗം ചെയ്തിട്ടുണ്ടെങ്കില്‍ അതിനെ കുറിച്ച് അന്വേഷിച്ച് എല്ലാ നടപടികളും സ്വീകരിക്കുമെന്ന് അടിയന്തരപ്രമേയം വന്ന സമയത്ത് നിയമസഭയില്‍ റവന്യൂമന്ത്രി പറഞ്ഞിട്ടുളളതാണ്.’ ചന്ദ്രശേഖരന്‍ പറഞ്ഞു.