‘ട്രയാങ്കിള്‍’ എന്ന പുത്തന്‍ ആപ്ലിക്കേഷനിലൂടെ മൊബൈല്‍ ഡാറ്റ ലാഭിക്കാനായി ഗൂഗിള്‍ എത്തുന്നു.
ഏതിനാണ് കൂടുതല്‍ ഡാറ്റ ഉപയോഗിക്കുന്നത്, ഏത് ആപ്ലിക്കേഷനുകള്‍ക്കാണ് കൂടുതല്‍ ഡാറ്റ ആവശ്യമായി വരിക എന്നീ വിവരങ്ങള്‍ ട്രയാങ്കിളിലൂടെ മനസ്സിലാക്കാന്‍ സാധിക്കും.
കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തി വരുന്ന ട്രയാങ്കിള്‍ ആപ്പ് അധികം വൈകാതെ തന്നെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാകുമെന്നാണ് സൂചന.