റായ്പുര്‍: ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണ സാധ്യതയുള്ള പ്രദേശത്ത് ആദിവാസി പെണ്‍കുട്ടികള്‍ ഹോക്കി പരിശീലനം നടത്തുന്നത് ശ്രദ്ധേയമാകുന്നു. ഇന്‍ഡോ തിബറ്റന്‍ ബോര്‍ഡര്‍ പൊലീസിന്റെ സഹായത്തോടെയാണ് പെണ്‍ക്കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നത്.
ഞങ്ങളോട് ഹോക്കി കളിക്കുവാന്‍ താല്‍പര്യമുണ്ടോയെന്ന് സര്‍ ചോദിച്ചെന്നും, ഞങ്ങള്‍ താല്‍പര്യമുണ്ടെന്ന് പറഞ്ഞെന്നും ഇപ്പോള്‍ സംസ്ഥാന തല ടൂര്‍ണമെന്റില്‍ പങ്കെടുക്കുവാനുള്ള പരിശീലനത്തിലാണ് തങ്ങളെന്നും ടീമിലെ ചന്ദ്രിക എന്ന പെണ്‍ക്കുട്ടി പറഞ്ഞു. താനൊരു ഗോള്‍കീപ്പറാണെന്നും മുമ്പ് തങ്ങള്‍ കബഡി കളിച്ചിരുന്നെന്നും പിന്നീടാണ് ഹോക്കി ടീം ഉണ്ടാക്കിയതെന്നും തങ്ങള്‍ക്ക് ഇപ്പോള്‍ രണ്ട് ടീച്ചര്‍മാര്‍ പരിശീലനം നല്‍കുന്നുണ്ടെന്നും മറ്റൊരു പെണ്‍ക്കുട്ടിയും വ്യക്തമാക്കി. ഇവരുടെ ടീം മത്‌സരങ്ങളില്‍ പങ്കെടുക്കുകയും സമ്മാനങ്ങള്‍ നേടുകയും ചെയ്തിരുന്നു.