കോഴിക്കോട്: കോഴിക്കോട് കോടഞ്ചേരിയില്‍ ആദിവാസി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഉറങ്ങാന്‍ കിടന്ന 18 കാരിയായ യുവതിയെ ആണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോടഞ്ചേരി പൊലീസ് എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.
പാത്തിപ്പാറ ആദിവാസി കോളനിയിലെ ചെമ്പന്‍-ഉഷ ദമ്പതികളുടെ മകള്‍ ഷീനയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് 18 വയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോളനി നിവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കോടഞ്ചേരി പൊലീസും ട്രൈബല്‍ പ്രമോട്ടറും ചേര്‍ന്ന് ഇവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
മരണം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. അതേസമയം മരണകാരണം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.