പാലക്കാട്: പാലക്കാട് മുതലമട മീന്‍കര ഡാമില്‍ മീന്‍ പിടിക്കാന്‍ പോയ ആദിവാസി യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ശനിയാഴ്ച്ച രാത്രി മീന്‍ പിടിക്കാന്‍ പോയ ഗോവിന്ദാപുരം അബേദ്ക്കര്‍ കോളനിയിലെ ശിവരാജനെയാണ് മീന്‍കര ഡാമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മൃതദേഹത്തില്‍ മുറിവേറ്റ പാടുകള്‍ ഉണ്ടെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും ബന്ധുക്കള്‍ ആരോപിച്ചു. മീന്‍കര ഡാമിലെ അംഗീകൃത മത്സ്യതൊഴിലാളികളും ശിവരാജനും തമ്മില്‍ പ്രശ്‌നം ഉണ്ടായതായി സുഹൃത്ത് പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.