മധുവിന്റെ പോസ്റ്റുമോര്‍ട്ടം മാറ്റിവെച്ചതില്‍ അപാകതയില്ലെന്ന് ആരോഗ്യ മന്ത്രി

K-K-shylaja

പാലക്കാട്: നാട്ടുകാരുടെ മര്‍ദനത്തിന് ഇരയായി കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്നത്തേക്ക് മാറ്റിവെച്ചതില്‍ അപാകതയില്ലെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ.

തന്നോട് അഭിപ്രായം തേടിയ ശേഷമായിരുന്നു ഇത്തരം ഒരു തീരുമാനം എടുത്തതെന്ന് മന്ത്രി പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം കുറ്റമറ്റതായി നടത്താന്‍ വേണ്ടിയാണ് ഇന്നത്തേക്ക് മാറ്റിയതെന്നും ആരോഗ്യ മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ വൈകിപ്പിക്കില്ലെന്നും മധുവിന്റെ കുടുംബത്തിനുള്ള ധനസഹായം എത്രയും പെട്ടെന്ന് കൊടുക്കുമെന്നും മന്ത്രി അറിയിച്ചു.

Top