വയനാട് : വയനാട്ടിൽ തേനീച്ച കുത്തേറ്റ് മരിച്ച ആദിവാസിയുടെ മൃതദേഹത്തോട് അനാദരവ്. കേണിച്ചിറ പാൽനട കോളനിയിലെ ഗോപാലനാണ് തേനീച്ച കുത്തേറ്റ് മരിച്ചത്.ഞായറാഴ്ച രാവിലെയാണ് ഗോപാലൻ മരിച്ചത്. എന്നാൽ മരിച്ച് രണ്ട് ദിവസം കഴിഞ്ഞിട്ടും മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്തില്ല. ബത്തേരി താലൂക്ക് ആശുപത്രിയിൽ സർജൻ ഇല്ലാത്തതിനാൽ പോസ്റ്റ് മോർട്ടം നടന്നില്ല.
കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചിട്ടും സർജൻ ഇല്ലെന്നായിരുന്നു വിശദീകരണം. മൃതദേഹം അഴുകിയെന്നും സ്വമേധയാ ഏറ്റെടുക്കില്ലെന്നും ബന്ധുക്കൾ പറയുന്നു. ഇപ്പോഴും മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.