അബുദാബിയില്‍ വീട്ടുജോലിക്കാര്‍ക്ക് പരാതികള്‍ പരിഹരിക്കാന്‍ പ്രത്യേക ട്രിബ്യുണല്‍

housemaid

അബുദാബി: അബുദാബിയില്‍ വീട്ടുജോലിക്കാര്‍ക്ക് പരാതികള്‍ പരിഹരിക്കുന്നതിന് പ്രത്യേക ട്രിബ്യുണല്‍. ജോലിക്കാരുടെ പരാതി പരിഹരിക്കുന്നതിനായാണ് ട്രിബ്യൂണല്‍ ആരംഭിച്ചിരിക്കുന്നത്. തുടര്‍ന്ന് അബുദാബിയിലെ എല്ലാ കോടതികളിലും ജോലിക്കാരുടെ പരാതികള്‍ ആദ്യം തന്നെ പരിഗണിക്കണമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.

അബുദാബി കിരീടാവകാശിയും യുഎഇ സായുധസേന ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്യയാണ് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയിരിക്കുന്നത്. ജോലിക്കാര്‍ക്ക് എതിരെയുള്ള പീഡനം, നിര്‍ബന്ധിച്ച് ജോലി ചെയ്യിക്കുക, മനുഷ്യ കടത്ത് തുടങ്ങിയ കാര്യങ്ങല്‍ നേരത്തെ തന്നെ അബുദാബി നിരോധിച്ചിരുന്നു.

Top