മുംബൈ: ടാറ്റാ സണ്‍സിന്റെ മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രി നല്‍കിയ ഹര്‍ജി തള്ളി ട്രൈബ്യൂണല്‍. തന്നെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തത് അനധികൃതമായെന്ന് കാണിച്ച് മിസ്ത്രി നല്‍കിയ ഹര്‍ജിയാണ് നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണല്‍ തള്ളിയത്.
എക്‌സിക്യുട്ടീവ് ചെയര്‍മാനെ നീക്കം ചെയ്യാനുള്ള അധികാരം ഡയറക്ടര്‍ ബോര്‍ഡിനുണ്ട്. മിസ്ത്രിയിലുള്ള വിശ്വാസം ഡയറക്ടര്‍ ബോര്‍ഡിന് ഉണ്ട്. മിസ്ത്രിയിലുള്ള വിശ്വാസം ഡയറക്ടര്‍ ബോര്‍ഡിന് നഷ്ടമായതിനാലാണ് നീക്കം ചെയ്തതെന്നും ട്രൈബ്യൂണല്‍ വ്യക്തമാക്കി.
2016ലാണ് സൈറസ് മിസ്ത്രിയെ കമ്പനിയില്‍ നിന്ന് പുറത്താക്കിയത്.