ന്യൂഡല്‍ഹി: സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിന് രാജ്യം അന്ത്യാഞ്ജലിയര്‍പ്പിച്ചു. ഭൗതിക ശരീരം സംസ്‌കാരത്തിനായി ബ്രാര്‍ സ്‌ക്വയറിലേക്കു വിലാപയാത്രയായി കൊണ്ടുപോകുന്നു. 3.30 മുതല്‍ 4.00 വരെ ബ്രാര്‍ സ്‌ക്വയറില്‍ പൊതുദര്‍ശനത്തിനു വെച്ച ശേഷം, സംസ്‌കാരം 4.45ന് ബ്രാര്‍ സ്‌ക്വയറില്‍ നടക്കും. എണ്ണൂറോളം സൈനികരാണു സംസ്‌കാര ചടങ്ങുകളുടെ ഭാഗമാകുക. ചടങ്ങുകള്‍ പ്രകാരം 17 ഗണ്‍ സല്യൂട്ട് നല്‍കിക്കൊണ്ടാണ് റാവത്തിന്റെ സംസ്‌കാരച്ചടങ്ങുകള്‍.
Congress leader Rahul Gandhi pays tributes to CDS General Bipin Rawat, his wife Madhulika Rawat who lost their lives in the IAF chopper crash on Wednesday pic.twitter.com/ZjloO9gPgm
— ANI (@ANI) December 10, 2021
സംസ്‌കാര ചടങ്ങില്‍ വിദേശ നയതന്ത്ര പ്രതിനിധികളും പങ്കെടുക്കും. ആഭ്യന്തരമന്ത്രി അമിത് ഷാ വീട്ടിലെത്തി റാവത്തിനും ഭാര്യയ്ക്കും ആദരാഞ്ജലി അര്‍പ്പിച്ചു. കേന്ദ്രമന്ത്രിമാരായ നിര്‍മല സീതാരാമന്‍, മനുഷ്‌ക് മാണ്ഡവ്യ, സ്മൃതി ഇറാനി, സര്‍ബനന്ദ സോനോവാള്‍, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍, കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ഗാന്ധി, എ.കെ ആന്റണി, മല്ലികാര്‍ജുന്‍ ഖര്‍ഗെ തുടങ്ങിയവരും ബിപിന്‍ റാവത്തിന് അന്തിമോപചാരം അര്‍പ്പിച്ചു.
Delhi: The three service chiefs – Army Chief Gen MM Naravane, IAF chief Air Chief Marshal VR Chaudhari & Navy Chief Admiral R Hari Kumar pay tribute to #CDSGeneralBipinRawat. pic.twitter.com/syQv17b79F
— ANI (@ANI) December 10, 2021
ഇവരെക്കൂടാതെ, കര്‍ഷക സംഘടനയായ ഭാരത് കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്ത്, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡ, ഡിഎംകെ നേതാക്കളായ എ.രാജ, കനിമൊഴി തുടങ്ങിയവരും സംയുക്ത സേനാ മേധാവിക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. റാവത്തിന്റെയും മധുലികയുടെയും ഭൗതികശരീരം 11 മുതല്‍ 2 മണി വരെ ഡല്‍ഹിയിലെ വസതിയില്‍ പൊതുദര്‍ശനത്തിനു വച്ചിരുന്നു.
Delhi: Daughters of #CDSGeneralBipinRawat and Madhulika Rawat – Kritika and Tarini – pay their last respects to their parents. pic.twitter.com/7ReSQcYTx7
— ANI (@ANI) December 10, 2021
ഇന്ത്യയുടെ ആദ്യ സംയുക്ത സേനാ മേധാവിയാണ് ബിപിന്‍ റാവത്ത്. 2020 ജനുവരി ഒന്നിനാണ് റാവത്ത് സംയുക്ത സേനാ മേധാവിയായി ചുമതലയേറ്റത്. 1978 ല്‍ 11 ഗൂര്‍ഖാ റൈഫിള്‍സിന്റെ അഞ്ചാം ബറ്റാലിയനിലാണ് റാവത്ത് സൈനിക ജീവിതം ആരംഭിച്ചത്. അദ്ദേഹത്തിന്റെ പിതാവും അതേ യൂണിറ്റിലായിരുന്നു. ഉയര്‍ന്ന പ്രദേശങ്ങളിലെ യുദ്ധമുറകളില്‍ പ്രാഗത്ഭ്യം നേടിയിട്ടുള്ള അദ്ദേഹം യുഎന്‍ സൈനിക സംഘത്തിന്റെ ഭാഗമായി കോംഗോയില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
#WATCH | "…We must give him a good farewell, a smiling send-off, I am a soldier's wife. It's a big loss…," says wife of Brig LS Lidder, Geetika pic.twitter.com/unLv6sA7e7
— ANI (@ANI) December 10, 2021
2016 ഡിസംബര്‍ 31 നാണ് കരസേനാ മേധാവിയായി ചുമതലയേറ്റത്. 2020 ജനുവരി ഒന്നിന് സംയുക്ത സേനാ മേധാവിയായി. 2015 ഫെബ്രുവരി മൂന്നിന് നാഗാലാന്‍ഡിലെ ദിമാപുരില്‍ ഒരു ഹെലികോപ്റ്റര്‍ അപകടത്തില്‍നിന്ന് റാവത്ത് രക്ഷപ്പെട്ടിരുന്നു. പരമവിശിഷ്ട സേവാ മെഡല്‍, അതിവിശിഷ്ട സേവാ മെഡല്‍, വിശിഷ്ട സേവാ മെഡല്‍, ഉത്തം യുദ്ധ് സേവാമെഡല്‍, യുദ്ധ് സേവാ മെഡല്‍, സേനാ മെഡല്‍ തുടങ്ങിയ സൈനിക ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്.
അതേസമയം, ആര്‍മി വൈഫ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്റെ പ്രസിഡന്റായിരുന്നു ബിപിന്‍ റാവത്തിന്റെ ഭാര്യ മധുലിക. സൈനികരുടെ ഭാര്യമാരുടെയും കുട്ടികളുടെയും ആശ്രിതരുടെയും ക്ഷേമത്തിനായായിരുന്നു മധുലികയുടെ പ്രവര്‍ത്തനം. ഇന്ത്യയിലെ ഏറ്റവും വലിയ എന്‍ജിഒകളില്‍ ഒന്നാണ് ഇത്. സൈനിക വിധവകളെയും ഭിന്നശേഷിയുള്ള കുട്ടികളെയും സഹായിക്കുന്ന നിരവധി ക്ഷേമ പരിപാടികളുടെയും ക്യാംപെയ്നുകളുടെയും ഭാഗമായി മധുലിക റാവത്ത് പ്രവര്‍ത്തിച്ചിരുന്നു.