ഹൈദരാബാദ്: കേന്ദ്രസർക്കാർ പിൻവലിച്ച 1000, 500 നോട്ടുകൾ മാറ്റിയെടുക്കാൻ ശ്രമിക്കുന്നതിനിടെ 13 പേർ അറസ്റ്റിൽ 1.85 കോടി രൂപയുടെ അസാധു നോട്ടുകളാണ് മാറ്റിയെടുക്കാൻ ശ്രമിച്ചത്. തെലങ്കാനയിലെ സെക്കന്ദരാബാദിലാണ് സംഭവം.
ഏജന്റുമാർ വഴി പിൻവലിച്ച നോട്ടുകൾ കൈമാറി മാറ്റിയെടുക്കാൻ ശ്രമിക്കുന്നതിനിടെ സിറ്റി പോലീസ് ഇവരെ പിടികൂടുകയായിരുന്നു.
രഹസ്യവിവരത്തെ തുടർന്നായിരുന്നു പോലീസ് പരിശോധന. ഇവർ യാത്ര ചെയ്യാൻ ഉപയോഗിച്ചിരുന്ന രണ്ടു കാറുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.