തൃക്കാക്കര: നഗരസഭ പരിധിയില്‍ ക്യാമറകള്‍ സ്ഥാപിക്കാനൊരുങ്ങി തൃക്കാക്കര നഗരസഭ. 130 ക്യാമറകള്‍ സ്ഥാപിക്കാനാണ് നഗരസഭയുടെ തീരുമാനം. പൊലീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തിലാണ് ക്യാമറകള്‍ സ്ഥാപിക്കുന്നത്.
തൃക്കാക്കര നഗരസഭ ചെയര്‍പേഴ്‌സണ്‍ രാധാമണിപ്പിള്ളയാണ് ഇക്കാര്യം അറിയിച്ചത്. ഒരു വാര്‍ഡില്‍ 3 ക്യാമറകള്‍ വീതം സ്ഥാപിക്കും. മാലിന്യം നിക്ഷേപിക്കുന്നവരെയും, കുറ്റവാളികളെയും കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യം. ഭക്ഷ്യവിഷബാധ കൂടി വരുന്ന സാഹചര്യത്തില്‍ ഹോട്ടലുകളില്‍ ദിവസവും പരിശോധന ഉണ്ടാകും.
പരാതി വരുന്ന ഹോട്ടലുകള്‍ക്ക് എതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും രാധാമണിപ്പിള്ള പറഞ്ഞു. ആര്യാസ് ഹോട്ടലിനെതിരെ ഒരു യുവതി കൂടി പരാതി നല്‍കിയിരുന്നു.