ന്യൂഡല്‍ഹി: ലോകം ചുറ്റിനടന്ന് ഒന്നും ചെയ്യാതെ തിരിച്ചുവരുന്ന ട്രാവലിംഗ് സെയില്‍സ്മാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി സൗഗതറോയ്.
മോദി സര്‍ക്കാരിന്റെ സാമ്പത്തിക പദ്ധതികളെല്ലാം ഒരു ദുരന്തമായി അവസാനിക്കുകയാണെന്നും ലളിത് മോദി, നീരവ് മോദി, നരേന്ദ്ര മോദി എന്നീ മൂന്ന് മോദിമാര്‍ ചേര്‍ന്ന് രാജ്യത്തെ കൊള്ളയടിക്കുകയാണെന്നും സൗഗതറോയ് പറഞ്ഞു.
ജനങ്ങള്‍ക്കാവശ്യമായ ഒരു പദ്ധതികളും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നില്ലെന്നും, അദ്ദേഹം പ്രധാനമന്ത്രിയെന്ന സ്ഥാനത്തെ അപമാനിക്കുകയാണ് ചെയ്യുന്നതെന്നും, സഞ്ചാരം അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഭാഗമായി മാറിയെന്നും സൗഗതറോയ് കുറ്റപ്പെടുത്തി.
മേയ് ഒന്നു മുതല്‍ ജൂലായ് പത്ത് വരെയുള്ള കാലയളവില്‍ മാത്രം 81 പേരാണ് വിവിധ സംസ്ഥാനങ്ങളില്‍ കൊല്ലപ്പെട്ടത്, പശു സംരക്ഷണത്തിന്റെ പേരില്‍ മുസ്ലിം മതവിഭാഗങ്ങള്‍ ആള്‍കൂട്ട മര്‍ദ്ദനത്തിന് ഇരയായികൊണ്ടിരിക്കുകയാണ്, കോണ്‍ഗ്രസ് മുക്ത ഭാരതമെന്നാണ് ബി.ജെ.പി വാദിക്കുന്നതെങ്കിലും അവരുടെ ലക്ഷ്യം മുസ്ലിം മുക്ത ഭാരതമാണെന്നും, ജനങ്ങള്‍ക്ക് ഭയത്തിന്റെ രാഷ്ട്രീയമാണ് ബി.ജെ.പി സര്‍ക്കാര്‍ സമ്മാനിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.