കൊല്‍ക്കത്ത: സ്വതന്ത്രസ്ഥാനാര്‍ഥിയെ പിന്തുണച്ചെന്ന പേരില്‍ വെടിവച്ചു കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ തൃണമൂല്‍ കോണ്‍ഗ്രസ്സ് നേതാവിന്റെ വീട്ടുവളപ്പില്‍ നിന്ന് കണ്ടെത്തിയത് നൂറുകണക്കിന് നാടന്‍ബോംബുകള്‍.
തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ മുന്‍ എം എല്‍ എ അറാബുള്‍ ഇസ്ലാമിന്റെ ഭംഗാറിലെ വീട്ടുപരിസരത്തു നിന്നുമാണ് ബോംബുകള്‍ കണ്ടെത്തിയിരിക്കുന്നത്. വീട്ടുവളപ്പില്‍ വലിയ കുഴിക്കുള്ളില്‍ ബക്കറ്റുകളിലായിരുന്നു ബോംബുകള്‍ സൂക്ഷിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ട്.
ഹഫിസുള് മൊല്ല എന്നയാളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ചയാണ് അറാബുല് അറസ്റ്റിലായത്. തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പങ്കെടുക്കുന്നതിനിടെയാണ് ഹഫിസുളിന് തലയ്ക്കു വെടിയേറ്റത്.