ശാസ്ത്ര ലോകത്തെ അമ്പരപ്പിച്ച് ട്രൈപെഡാലിയ; ജെല്ലി ഫിഷിന്റെ വിസ്മയിപ്പിക്കുന്ന മുന്നേറ്റം

നുഭവങ്ങളില്‍ നിന്ന് പഠിക്കാന്‍ തലച്ചോര്‍ വേണമെന്നില്ല. തലച്ചോറില്ലാതെ തന്നെ മുന്‍കാല അനുഭവങ്ങളില്‍ നിന്ന് പഠിക്കാനുള്ള കഴിവ് ജെല്ലി ഫിഷിനുണ്ടെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. മനുഷ്യരിലും എലികളിലും ഈച്ചകളിലും കാണപ്പെടുന്ന ശേഷിക്ക് സമാനമായ കഴിവ് തലച്ചോര്‍ ഇല്ലാത്ത ജെല്ലി ഫിഷിനും സാധിക്കുമെന്ന് പഠനം തെളിയിച്ചു. കറന്റ് ബയോളജി ജേണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

മാര്‍?ഗ തടസ്സങ്ങള്‍ തിരിച്ചറിയുന്നതിനും ഒഴിവാക്കുന്നതിനും കരീബിയന്‍ ബോക്‌സ് ജെല്ലിഫിഷായ ട്രൈപെഡാലിയ സിസ്റ്റോഫോറയെ ഗവേഷകര്‍ വിജയകരമായി പരിശീലിപ്പിച്ചു. സങ്കീര്‍ണ്ണമായ പഠന പ്രക്രിയക്ക് കേന്ദ്രീകൃത മസ്തിഷ്‌കം ആവശ്യമാണെന്ന പരമ്പരാഗത ധാരണയെ മാറ്റിമറിക്കുന്നതാണ് കണ്ടെത്തല്‍. പഠനത്തിന്റെയും ഓര്‍മ്മയുടെയും പരിണാമ ഉത്ഭവത്തെക്കുറിച്ചുള്ള പുതിയ അറിവുകളിലേക്ക് നയിക്കുന്നതാണ് പഠനമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കണ്ടല്‍ക്കാടുകളിലെ ചതുപ്പുനിലങ്ങളാണ് ഇവയുടെ പ്രധാന ആവാസ വ്യവസ്ഥ. ഇരതേടുമ്പോള്‍ മാര്‍?ഗതടസ്സമാകുന്ന വെള്ളത്തിനടിയിലെ മരങ്ങളുടെ വേരുകള്‍ ഇവ സമര്‍ത്ഥമായി ഒഴിവാക്കി കലങ്ങിയ വെള്ളത്തിലൂടെ പോലും സഞ്ചരിക്കാന്‍ ഇവക്ക് കഴിയും. വലിപ്പം കുറവാണെങ്കിലും ജെല്ലി ഫിഷിന്റെ ശരീരത്തിനുള്ളില്‍ 24 കണ്ണുകള്‍ ഉള്‍ക്കൊള്ളുന്ന സങ്കീര്‍ണ്ണമായ ഒരു ദൃശ്യ സംവിധാനമുണ്ട്. പഠനത്തിന്റെയും സംവേദന ഉത്തേജനങ്ങളുടെയും സ്വഭാവങ്ങളുടെയും തമ്മിലുള്ള മാനസിക ബന്ധങ്ങള്‍ രൂപപ്പെടുത്തുന്നത് വഴിയാണ് തടസ്സങ്ങള്‍ ഒഴിവാക്കുന്നതിന് കഴിവ് ലഭിക്കുന്നതെന്ന് പറയുന്നു.

ജെല്ലിഫിഷിന്റെ സ്വാഭാവിക ആവാസവ്യവസ്ഥക്ക് സമാനമായി നിര്‍മിച്ച വൃത്താകൃതിയിലുള്ള ടാങ്ക് ക്രമീകരിച്ചാണ് പരീക്ഷണം നടത്തിയത്. ടാങ്കില്‍ കണ്ടല്‍ വേരുകള്‍ക്ക് സമാനമായ വസ്തുവിനെ ജെല്ലി ഫിഷ് വിജയകരമായി ഒഴിവാക്കി മുന്നേറി. തുടക്കത്തില്‍ വേരുകളുമായി കൂട്ടിയിടിച്ചെങ്കിലും പരീക്ഷണം പുരോ?ഗമിക്കവെ, ജെല്ലിഫിഷ് ശ്രദ്ധേയമായ പുരോഗതി പ്രകടമാക്കി. ഒടുവില്‍ വേരുകളുമായുള്ള കൂട്ടിയിടികള്‍ ഒഴിവാക്കുന്നതില്‍ ജെല്ലി ഫിഷ് പൂര്‍ണമായി വിജയിച്ചു. ജെല്ലിഫിഷുകള്‍ക്ക് അവരുടെ മുന്‍ അനുഭവങ്ങളില്‍ നിന്ന് തലച്ചോറില്ലാതെ തന്നെ പഠിക്കാന്‍ കഴിയുമെന്നതിന് ശക്തമായ തെളിവുകള്‍ നല്‍കുന്നുവെന്നും, ഈ പഠനം നാഡീവ്യവസ്ഥയുടെ ഏറ്റവും മികച്ച പ്രകടനമാണ് പുറത്തുകൊണ്ടുവന്നതെന്നും പഠനത്തിന് നേതൃത്വം നല്‍കിയ ജര്‍മ്മനിയിലെ കീല്‍ യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ?ഗവേഷകന്‍ ജാന്‍ ബിലെക്കി അഭിപ്രായപ്പെട്ടു.

Top