ഡമാസ്‌കസ്: സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസിലുണ്ടായ സ്‌ഫോടന പരമ്പരകളില്‍ മരിച്ചവരുടെ എണ്ണം 76 ആയി. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഞായറാഴ്ച സയിദ സിനാബ് ജില്ലയില്‍ ഷിയാ ആരാധനാലയത്തിനു സമീപം മൂന്നിടങ്ങളിലായാണു സ്‌ഫോടനമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്‌ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിട്ടുണ്ട്.
ലബനന്‍, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഷിയാ മുസ്‌ലിംകളുടെ പ്രധാന തീര്‍ഥാടന കേന്ദ്രത്തിനു സമീപത്താണു ചാവേര്‍ സ്‌ഫോടനം നടന്നത്. കത്തിക്കരിഞ്ഞ മൃതദേഹങ്ങളുടെയും തകര്‍ന്ന കെട്ടിടങ്ങളുടെയും ദൃശ്യങ്ങള്‍ ടെലിവിഷന്‍ ചാനലുകള്‍ പുറത്തുവിട്ടിട്ടുണ്ട്.
അഞ്ചു വര്‍ഷമായി നടക്കുന്ന ആഭ്യന്തരയുദ്ധത്തിന് അറുതി വരുത്താന്‍ ഐക്യരാഷട്രസഭയുടെ മധ്യസ്ഥയില്‍ സര്‍ക്കാരും വിമതരും സമാധാനചര്‍ച്ചകള്‍ തുടങ്ങാനിരിക്കെയാണ് സ്‌ഫോടനം.