മുത്തലാഖ് ബില്‍ ; സുപ്രീംകോടതിയുടേത് ഭൂരിപക്ഷ വിധിയെന്ന് എന്‍കെ പ്രേമചന്ദ്രന്‍

ന്യൂഡല്‍ഹി : മുത്തലാഖ് നിരോധന ബില്‍ വിഷയത്തില്‍ സുപ്രീംകോടതിയുടേത് ഭൂരിപക്ഷ വിധിയെന്ന് എന്‍കെ പ്രേമചന്ദ്രന്‍ എംപി. ഓര്‍ഡിനന്‍സ് തുടര്‍ച്ചയായി കൊണ്ടുവരുന്നത് നിയമ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭയിലാണ് അദ്ദേഹം ഇക്കാരം വ്യക്തമാക്കിയത്.

അതേസമയം ബില്‍ അവതരണത്തെ പ്രതിപക്ഷം തടഞ്ഞിരുന്നു. മുത്തലാഖ് ബില്‍ സുപ്രീം കോടതി വിധിക്ക് അനുസൃതമെന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. വിവരാവകാശ നിയമഭേദഗതി ബില്ലും മുത്തലാഖ് നിരോധന ബില്ലും ഉള്‍പ്പെടെ 7 പ്രധാനപ്പെട്ട ബില്ലുകള്‍ സിലക്ട് കമ്മിറ്റിക്ക് വിടണമെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്.

2019ലെ മുത്തലാഖ് നിരോധന ഓര്‍ഡിനന്‍സിന് പകരമാണ് ബില്ല് കൊണ്ടുവരുന്നതെന്ന് കേന്ദ്ര നിയമ മന്ത്രി പറഞ്ഞിരുന്നു. മൂന്ന് തവണ തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തുന്നത് ക്രിമിനല്‍ കുറ്റമാക്കുന്നതാണ് ഓര്‍ഡിനന്‍സ്. നേരത്തെ മുത്തലാഖ് നിരോധന ബില്‍ ലോക്‌സഭയില്‍ പാസായിരുന്നെങ്കിലും രാജ്യസഭ അംഗീകരിച്ചിരുന്നില്ല.

ജനതാദള്‍ യുണൈറ്റഡ്, അണ്ണാ ഡിഎംകെ, ബിജു ജനതാഗള്‍, വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്നീ കക്ഷികളാണ് ബില്ലിനെ എതിര്‍ത്ത് രംഗത്തെത്തിയത്.

Top