ഡല്‍ഹി: നിയമം കൊണ്ടുവന്നതിനു ശേഷം മുത്തലാഖില്‍ 80 ശതമാനം കുറവുണ്ടായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ ബാത്തില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 2019 സെപ്തംബറിലാണ് മുത്തലാഖ് നിരോധിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ നിയമം പാസാക്കിയത്.
മുത്തലാഖ് സമ്പ്രദായം നിര്‍ത്തലാക്കാന്‍ ബിജെപിക്ക് മാത്രമേ സാധിക്കുവെന്ന് ബിജെപി അധ്യക്ഷന്‍ ജഗത് പ്രകാശ് നദ്ദ പറഞ്ഞിരുന്നു. സുപ്രിംകോടതി നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ടപ്പോഴും, പ്രതിപക്ഷം ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി. ബിജെപിക്ക് മാത്രമേ ഇത് യാഥാര്‍ത്ഥ്യമാക്കാന്‍ നിയമം കൊണ്ടുവരാന്‍ കഴിയൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.